കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ കഴിഞ്ഞു; പാലാരിവട്ടം മേല്‍പാലം പൊളിച്ചു തുടങ്ങി; എട്ട് മാസത്തിനുള്ളില്‍ പുതിയ പാലം

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മ്മാണത്തിനായി പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എട്ട് മാസത്തിനുള്ളില്‍ പാലം പൊളിച്ച് പുതിയത് പണിയാനാണ് സര്‍ക്കാരിന്റെ നീക്കം. പൊളിക്കുന്നതിന് മുന്നോടിയായി പാലത്തിന് മുകളില്‍ പൂജ നടന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

palarivattam

ആദ്യം ഘട്ടത്തില്‍ റോഡിലെ ടാറിംഗ് പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇത് പാലത്തിന്റെ മുകളില്‍ നിന്നായതുകൊണ്ട് വലിയ ഗതാഗതപ്രശ്‌നം ഉണ്ടാക്കുന്നില്ല. ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും ഡിഎംആര്‍സിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎംആര്‍സി ചീഫ് എഞ്ചിനിയര്‍ ജി കേശവചന്ദ്രനാണ് പാലം പൊളിച്ച് പണിയാനുള്ള ചുമതല. പാലത്തിന്റെ ടാറിംഗ് പൂര്‍ണമായും നീക്കിയതിന് ശേഷമായിരിക്കും 17സ്പാനില്‍ 15ഉം കഷ്ണങ്ങളാക്കി മുറിക്കുക. രണ്ട് തൂണുകള്‍ക്കിടചെയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍.

അതേസമയം, പകലും രാത്രിയുമായി പൊളിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കഴിയുമെങ്കില്‍ വാഹനങ്ങളില്‍ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Recommended Video

cmsvideo
തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ടും പൊളിക്കാന്‍ പണിത മരട് നെയ്‌റോസ്റ്റും തരംഗം

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം കേരളത്തിന്റെ നിര്‍മ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേര്‍ക്കപ്പെടുമെന്നുറപ്പാണ്. വിലപ്പെട്ട സമയം നമുക്ക് നഷ്ടപ്പെട്ടു.നഗരവാസികളും ദേശീയ പാത ഉപയോക്താക്കളും ഏറെ വലഞ്ഞു. കഴിഞ്ഞ 9 മാസക്കാലം പ്രവൃത്തി തടസ്സപ്പെട്ടു കിടന്നെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴയിലെ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് നേരെ ആക്രമണം; രണ്ട് കോടിയുടെ വിഗ്രഹം കവര്‍ന്നുആലപ്പുഴയിലെ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് നേരെ ആക്രമണം; രണ്ട് കോടിയുടെ വിഗ്രഹം കവര്‍ന്നു

കൊവിഡില്‍ വിറച്ച് കേരളം: 27 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ, കണക്കുകൾ പറയുന്നത്കൊവിഡില്‍ വിറച്ച് കേരളം: 27 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ, കണക്കുകൾ പറയുന്നത്

'എൻറെ മക്കളെ കൊന്നതാണ്';ഇതാണോ നിങ്ങളുടെ നമ്പർ 1?, ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ എംകെ മുനീർ'എൻറെ മക്കളെ കൊന്നതാണ്';ഇതാണോ നിങ്ങളുടെ നമ്പർ 1?, ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ എംകെ മുനീർ

English summary
Palarivattom flyover begins demolition; New bridge in eight months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X