• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലാരിവട്ടം പാലം തകരാൻ കാരണം ഈ ഒരു ചെറിയ പ്രശ്നം; വിചിത്ര വാദവുമായി ടിഒ സൂരജ്!!

കൊച്ചി: പാലാരിവട്ടം മേൽപാല നിർമാണത്തിലെ ക്രമക്കേടുകളിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നു വിജിലൻസ് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് കേസുമായി ബന്ധമുണ്ടെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തെളിവുകൾ ഇല്ലാതാക്കുമെന്നും വിജിലൻസ് വാദിച്ചു.

നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

പ്രതികൾ വിജിലൻസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ 3 ദിവസം ചോദ്യം ചെയ്തപ്പോഴും ഇവരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലിയരുത്തൽ. റിമാ‍ൻഡിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്.

'ബുഷ് ചെറുതായിട്ടൊന്നു തിരിഞ്ഞതാ....'

'ബുഷ് ചെറുതായിട്ടൊന്നു തിരിഞ്ഞതാ....'

എന്നാൽ പാലത്തിന് തകരാർ സംഭവിക്കാനുള്ള കാരണമായി ടിഒ സൂരജിന്റെ അഭിഭാഷകൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. പാലത്തിന്റഎ 19 പില്ലറുകളിൽ ഒന്നിൽ സ്ഥാപിച്ച ബുഷ് തിരിഞ്ഞു പോയത് മാത്രമാണ് പാലത്തിനുണ്ടായ തകരാറിന് കാരണമെന്നാണ് അദ്ദേഹം വാദിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും മുൻ മന്ത്രിയെ കുടുക്കാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

തൊഴിലാളികളുടെ കഴിവുകേട്

തൊഴിലാളികളുടെ കഴിവുകേട്

നിർമ്മാണം നടത്തിയ തൊളിലാളികളുടെ കഴിവുകേടാണ് നിർമ്മാണത്തിന് അപകാത പറ്റാൻ കാരണമെന്ന വാദവും അദ്ദേഹം ഉയർത്തി. എന്നാസ്‍ ഒരു തൂണിൽ മാത്രമല്ല, എല്ലാ തൂണുകളിലും അപകാത കണ്ടെത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് വാദിച്ചത്. അതേസമയം അക്കൗണ്ട

ന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.

ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തു

ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തു

ടിഒ സൂരജ് 8.25 കോടി രൂപ കരാറു കാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്താണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തെളിവുകൾ ഉണ്ടെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു. അതേസമയം പാലാരിവട്ടം മേൽപാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറക്കുന്ന കാര്യത്തിൽ തീരുമാനം അനന്തമായി നീളുകാണ്. ചെന്നൈ ഐഐടി സംഘം ഇതുവരെ റിപ്പോർട്ട് കൈമാറിയിട്ടില്ല.

ചെറിയ വാഹനം കടത്തിവിടണം

ചെറിയ വാഹനം കടത്തിവിടണം

ചെറിയ വാഹനങ്ങൾ കടത്തി വിടണമെന്നു വിവിധ സംഘടനകളും പറയുന്നുണ്ട്. എന്നാൽ സർക്കാരിന് സ്വന്തം നിലയ്ക്ക് ഇത്തരത്തിൽ പാലം തുറന്ന് നൽകാൻ കഴിയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഓഗസ്റ്റ് 26ന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണു ഐഐടി സംഘം അറിയിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ സെൻട്രൽസ്പാൻ ഉൾപ്പെടെയുളള ഭാഗങ്ങളിൽ കൂടുതൽ പരിശോധനകൾ വേണ്ടതുണ്ടെന്നു പറഞ്ഞാണു കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി...

രാഷ്ട്രീയ ലാഭത്തിന് വേണ്ടി...

ഐഐടിയിൽ നിന്നുളള ഉദ്യോഗസ്ഥർ പാലത്തിന്റെ സ്പാൻ പരിശോധിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു കൃത്യമായ തീയതി അറിയിച്ചിട്ടില്ല. നിയമസഭ ഉപതിരഞ്ഞെടുപ്പു മുന്നിൽ കണ്ടു രാഷ്ട്രീയ ലാഭത്തിനായി പാലത്തിന്റെ അറ്റകുറ്റപ്പണി നീട്ടി കൊണ്ടു പോകുകയാണെന്ന ആക്ഷേപവും ചില പാർട്ടികൾ ഉയർത്തുന്നുണ്ട്. എന്നാൽ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് വളരെ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നത്.

English summary
Palarivattom flyover case, Vigilance's arguments in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X