പാലാരിവട്ടം മേല്‍പ്പാലം അഴിമതി; മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയം മുസ്ലിംലീഗ് നേതാവുമായ വികെ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും മുന്മന്ത്രിയെ അടുത്ത ആഴ്ച്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. ഇബ്രാഹീംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സിന്റെ നീക്കം.
നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കും. മുന്മന്ത്രിയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്ത്തിയെന്നുമാണ് വിജിലന്‍സ് സംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്നാണ് വിവരം.

പാലം നിര്‍മ്മിക്കാന്‍ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പലിശ കൂടാതെ 8 കോടി 25 ലക്ഷം രൂപ നല്‍കിയെന്നും ഇതുവഴി 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം.മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ പ്രതിയുമായ ടിഒ സൂരജ് അഴിമതിയില്‍ വികെ ബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
കേസില്‍ അന്നത്തെ വകുപ്പ് മന്ത്രിയായ ഇബ്രാഹും കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലെന്‍സ് സംഘം വ്യക്തമാക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം നീണ്ടുപോകുന്ന അവസ്ഥയിലായിരുന്നു. ഇതിനിടെ ഈ മാസം 5 നാണ് മുന്മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications