കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയം മുസ്ലിംലീഗ് നേതാവുമായ വികെ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും മുന്‍മന്ത്രിയെ അടുത്ത ആഴ്ച്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. ഇബ്രാഹീംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സിന്‍റെ നീക്കം.

'അന്ന് കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും''അന്ന് കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും'

നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കും. മുന്‍മന്ത്രിയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയെന്നുമാണ് വിജിലന്‍സ് സംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്നാണ് വിവരം.

ibrahim

പാലം നിര്‍മ്മിക്കാന്‍ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പലിശ കൂടാതെ 8 കോടി 25 ലക്ഷം രൂപ നല്‍കിയെന്നും ഇതുവഴി 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം.മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ പ്രതിയുമായ ടിഒ സൂരജ് അഴിമതിയില്‍ വികെ ബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.

കുട്ടികളെ പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണം: കത്ത് സുപ്രീം കോടതിയില്‍കുട്ടികളെ പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണം: കത്ത് സുപ്രീം കോടതിയില്‍

കേസില്‍ അന്നത്തെ വകുപ്പ് മന്ത്രിയായ ഇബ്രാഹും കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലെന്‍സ് സംഘം വ്യക്തമാക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം നീണ്ടുപോകുന്ന അവസ്ഥയിലായിരുന്നു. ഇതിനിടെ ഈ മാസം 5 നാണ് മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.

English summary
palarivattom flyover case;vigilance to question ibrahimkunj again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X