കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേൽപ്പാലം; പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ!

Google Oneindia Malayalam News

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍.

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!

പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്‍നിര്‍മാണം ഏല്‍പ്പിക്കുന്നത്. പാലത്തിന്റെ തകരാര്‍ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Palarivattom bridge

പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഭീല്‍ ജോണ്‍സന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

English summary
palarivattom flyover re construction work will be done by DMRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X