കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അഴിമതി; സുപ്രധാന രേഖകൾ കാണാതായി, മുൻകൂർ പണം അനുവദിച്ചുള്ള നോട്ട് ഫയൽ കാണാനില്ല!

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രാറുകാര്‍ക്ക് മുന്‍കൂറായി പണം അനുവദിക്കുന്നതിനുള്ള നോട്ട് ഫയലുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് കാണാതായി. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ്‌ കമ്പനിക്ക് 8.25 കോടി രൂപയാണ് മുന്‍കൂറായി അനുവദിച്ചത്. നോട്ടുഫയലുകള്‍ പരിഗണിച്ചാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പണം അനുവദിക്കാന്‍ ഉത്തരവ് നല്‍കിയത്.

തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ? തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ?

ഈ നോട്ട് ഫയലുകളാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് കാണാതിയിരിക്കുന്നത്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഈ രേഖകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഇല്ലെന്ന് കണ്ടെത്തിയത്. അതേസമയം, രേഖകള്‍ കാണാത്തതിനാല്‍ ഈ നോട്ടുഫയലുകള്‍ എത്രയുംപെട്ടെന്ന് ഹാജരാക്കണമെന്ന് വിജിലന്‍സ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Palarivattom bridge scam

കാണാതായ നോട്ട് ഫയൽ കേസിൽ നിർണ്ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിലെ ഗുഢാലോചന തെളിയിക്കാനുള്ള സുപ്രധാന രേഖയാണിത്. റോഡ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നാണ് അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം വെളിവാക്കുന്ന ചില രേഖകൾ കിട്ടിയത്. നിർമ്മാണ കരാർ ലഭിച്ചശേഷം ആർഡിഎസ് കമ്പനി മുൻകൂർ പണം ആവശ്യപ്പെട്ട് ആർബിഡിസികെയ്ക്കാണ് ആദ്യം അപേക്ഷ നൽകിയത്. ഇത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന് കൈമാറുകയായിരുന്നു.

English summary
Palarivattom flyover scam; Important files are missing in Public Works Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X