കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?'; സംഘപരിവാരം തലകുനിക്കുന്ന ഭക്തിയെന്ന് ഡോ: ആസാദ്

Google Oneindia Malayalam News

കൊച്ചി: പുനര്‍നിര്‍മ്മാണത്തിനായി പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൂജ നടത്തിയത് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് മുമ്പായിരുന്നു പാലത്തില്‍ പൂജ നടത്തിയത്. പാലാരിവട്ടം പാലം ഹിന്ദുവാണോയെന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് രാഷ്രീയ സാ്‌സ്‌കാരിക നിരീക്ഷകനായ ഡോ: ആസാദ്.

ജനാധിപത്യ മതേതര സര്‍ക്കാരിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെ ആണെന്നും കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല ന്യൂനപക്ഷ വിഭാഗങ്ങളാണ് കൂടുതലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഡോ: ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഹിന്ദു പാലമോ?

ഹിന്ദു പാലമോ?

പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ തുടങ്ങുകയാണ്. തുടക്കം പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സര്‍ക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂല്‍ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ!

സംഘപരിവാരം തലകുനിക്കുന്ന ഭക്തി

സംഘപരിവാരം തലകുനിക്കുന്ന ഭക്തി

വെറുതെയല്ല പാലം പൊളിയുന്നത്! ഇബ്രാഹിം കുട്ടിക്ക് ഒരു ഹിന്ദുപാലം പണിയാനാവില്ല! അതിനു സുധാകരനാണ് ഭേദം. കര്‍ക്കിടക മാസത്തില്‍ ആ ഭക്തി നിറഞ്ഞു വഴിയുന്നത് നാം കണ്ടതാണ്. മുഖ്യമന്ത്രിയെ രാമായണ മാസത്തിലാണോ വിമര്‍ശിക്കുന്നത് എന്ന അദ്ദേഹത്തിന്റെ അമ്പരപ്പും ഉത്ക്കണ്ഠയും നമ്മെ വിസ്മയിപ്പിച്ചതുമാണ്. സംഘപരിവാരം നാണം കെട്ടു തലകുനിക്കുന്ന ഭക്തിയാണിത്.

 കേരളം ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല

കേരളം ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല

കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഭൂരിപക്ഷം. പല സാംസ്‌കാരിക ധാരകളുണ്ട്. സര്‍ക്കാറിനു മാത്രമായി ഒരു മതം നിശ്ചയിക്കപ്പെട്ടിട്ടില്ല. നമ്മുടേത് മത രാഷ്ട്രവുമല്ല. മത ദേശീയതയും മതേതര ദേശീയതയും വേറെവേറെയാണ്.

 വിശ്വാസം വ്യക്തിപരമാവണം

വിശ്വാസം വ്യക്തിപരമാവണം

പാലം പൊളിക്കുന്നത് മുഖ്യമന്ത്രിക്കോ മരാമത്ത് മന്ത്രിക്കോ ഉദ്ഘാടനം ചെയ്യാം. അവര്‍ക്കു പൂജ നിര്‍ബന്ധമാണെങ്കില്‍ അത് അവരുടെ വീടുകളിലാവാം. ബ്രാഹ്മണിക്കല്‍ ആചാരങ്ങളെ പൊതുജീവിതത്തില്‍ ചേര്‍ത്തു കെട്ടരുത്. വിശ്വാസം വ്യക്തിപരമാവണം.

Recommended Video

cmsvideo
തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ടും പൊളിക്കാന്‍ പണിത മരട് നെയ്‌റോസ്റ്റും തരംഗം
പാലത്തെ മതത്തില്‍ ചേര്‍ക്കേണ്ട

പാലത്തെ മതത്തില്‍ ചേര്‍ക്കേണ്ട

ജനങ്ങളുടെ സമ്പത്ത് അധികാരികള്‍ ദുരുപയോഗം ചെയ്തതിന്റെ സ്മാരകമായ പാലം പൊളിക്കാന്‍ ഇ ശ്രീധരന്റെ മേല്‍നോട്ടം മതിയാവുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതിനു പാലത്തെ മതത്തില്‍ ചേര്‍ക്കേണ്ട. മതാചാരവും പൂണൂല്‍ മഹിമയും നമ്മുടെ പൊതുസംസ്‌കാരത്തിന്റെ ഭാഗമെന്ന ഗിരിപ്രഭാഷണങ്ങളും വേണ്ട.

കര്‍ഷക പ്രതിഷേധത്തില്‍ രാജ്യം കത്തുന്നു; കര്‍ണ്ണാടകയില്‍ ബന്ദ്; അമരീന്ദര്‍ സിംഗും സമരത്തിനിറങ്ങുന്നുകര്‍ഷക പ്രതിഷേധത്തില്‍ രാജ്യം കത്തുന്നു; കര്‍ണ്ണാടകയില്‍ ബന്ദ്; അമരീന്ദര്‍ സിംഗും സമരത്തിനിറങ്ങുന്നു

കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്

2016 ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന് റിപ്പോര്‍ട്ട്2016 ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന് റിപ്പോര്‍ട്ട്

English summary
palarivattom flyover update: Dr. Azad criticise kerala government over pooja at Palarivattom bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X