കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അതീവ ദുർബലം; 2183 വിള്ളലുകൾ, 3 മില്ലീമീറ്ററിൽ കൂടുതൽ വലുപ്പം...

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അതിവ ദുർബലമെന്ന് റിപ്പോർട്ട്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണെന്നും വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു.

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!

പാലത്തിന്‍റെ പിയര്‍ കാപ്പില്‍ 83 വിള്ളലുകളുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററില്‍ കൂടുതലുള്ളതാണ്. 66 സെന്‍റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‍ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Palarivattom bridge

പിഡബ്ള്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എ‍ഞ്ചിനീയര്‍ സജിലി,തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചർ എഞ്ചിനീയറിംഗ് വിദഗ്‍ധനുമായ പി പി ശിവന്‍ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്‍റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ആര്‍ഡിഎസ് പണിത മറ്റ് പാലങ്ങളിലും പിഴവുകളുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലങ്ങളിലും വിള്ളല്‍ കണ്ടെത്തിയിരുന്നു.

English summary
Palarivattom over bridge issue; Bridge is extremely fragile by experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X