'തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ട്': സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി പലാരിവട്ടം പുട്ട് പരസ്യം
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിനുള്ളില്‍ തന്നെ ബലക്ഷയം കാരണം പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്തരമൊരു വിധി മറ്റൊരു നിര്‍മ്മാണത്തിനും ഉണ്ടായിട്ടുണ്ടാവില്ല. പലാരിവട്ടം പാലം കേരളത്തിന്റെ പഞ്ചവടിപ്പാലമാകുമോയന്ന് ഹൈക്കോടതി പോലും ചോദിക്കുകയുണ്ടായി. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലം ഇതിനോടകം തന്നെ നിരവധി ട്രോളുകള്‍ക്കും കഥാപാത്രമാവുകയം ചെയ്തു.
ഇപ്പോഴിതാ പാലാരിവട്ടം പാലത്തിന്റെ പേരില്‍ കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടും വിപണിയിലിറക്കിയിരിക്കുകയാണ് ഒരു ഹോട്ടല്‍. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ നിര്‍മ്മാതാക്കള്‍. തൊട്ടാല്‍ പൊളിയുന്ന പുട്ട് എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ പുട്ടിന്റെ പരസ്യം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

പാലാരിവട്ടം പാലം പോലെ തൊട്ടാല്‍ പൊളിയുന്ന പുട്ടിന്റെ പരസ്യം പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പലാരിവട്ടം പാലത്തിന്റെ പോലെ തന്നെ അത്രയം മൃദുലമാണ് തങ്ങളുടെ പുട്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications