കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ട്': സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി പലാരിവട്ടം പുട്ട് പരസ്യം

Google Oneindia Malayalam News

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിനുള്ളില്‍ തന്നെ ബലക്ഷയം കാരണം പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്തരമൊരു വിധി മറ്റൊരു നിര്‍മ്മാണത്തിനും ഉണ്ടായിട്ടുണ്ടാവില്ല. പലാരിവട്ടം പാലം കേരളത്തിന്‍റെ പഞ്ചവടിപ്പാലമാകുമോയന്ന് ഹൈക്കോടതി പോലും ചോദിക്കുകയുണ്ടായി. ആവശ്യമായ തോതില്‍ സിമന്‍റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലം ഇതിനോടകം തന്നെ നിരവധി ട്രോളുകള്‍ക്കും കഥാപാത്രമാവുകയം ചെയ്തു.

രണ്ടാംഎംഎല്‍എ വട്ടിയൂര്‍ക്കാവിലെന്നുറപ്പിച്ച് ബിജെപി; എന്തിനും തയ്യാറെന്നറിയിച്ച് കുമ്മനവുംരണ്ടാംഎംഎല്‍എ വട്ടിയൂര്‍ക്കാവിലെന്നുറപ്പിച്ച് ബിജെപി; എന്തിനും തയ്യാറെന്നറിയിച്ച് കുമ്മനവും

ഇപ്പോഴിതാ പാലാരിവട്ടം പാലത്തിന്‍റെ പേരില്‍ കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടും വിപണിയിലിറക്കിയിരിക്കുകയാണ് ഒരു ഹോട്ടല്‍. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്‍റാണ് പാലാരിവട്ടം പുട്ടിന്‍റെ നിര്‍മ്മാതാക്കള്‍. തൊട്ടാല്‍ പൊളിയുന്ന പുട്ട് എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ പുട്ടിന്‍റെ പരസ്യം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

palarivattamputtu

പാലാരിവട്ടം പാലം പോലെ തൊട്ടാല്‍ പൊളിയുന്ന പുട്ടിന്‍റെ പരസ്യം പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പലാരിവട്ടം പാലത്തിന്‍റെ പോലെ തന്നെ അത്രയം മൃദുലമാണ് തങ്ങളുടെ പുട്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്‍റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം

English summary
palarivattom puttu advertisement gets viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X