കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം; ടിഒ സൂരജിന്റെ ആരോപണം കള്ളം, ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്?

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹം കുഞ്ഞിനെതിരെയുള്ള ടിഒ സൂരജിന്റെ ആരോപണങ്ങൾ‌ വിജിലൻസ് തള്ളി. വികെ ഇബ്രാഹം കുഞ്ഞിനെതിരെയുള്ള ആരോപണണങ്ങൾ തെറ്റാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയതെന്നായിരുന്നു ടിഒ സൂരജിന്റെ ആരോപണം.

പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണ്. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണ്. പലിശ വാങ്ങാനോ വങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടില്ല. പലിശ എത്രയെന്ന് തീരുമാനിച്ചത് ടിഒ സൂരജ് തനിച്ചാണെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.

TO Suraj

ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കിൽ പണം നല്‍കാന്‍ സൂരജ് തീരുമാനിച്ചതെന്നും വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English summary
Palarivatton bridge scam; Vigilance affidavit in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X