• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!

  • By Desk

തൃശൂര്‍: കണ്ണൂര്‍ പാലത്തായിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ അന്വേഷണ സംഘത്തിനും സര്‍ക്കാരിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐജി ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജിലും വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കണമെന്ന ആവശ്യങ്ങളുടെ പെരുമഴയാണ്.

ഒട്ടേറെ പ്രതിപക്ഷ നേതാക്കള്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ദീപ നിശാന്തിന്റെ കുറിപ്പും ശ്രദ്ധേയമാകുന്നത്. ഇവരുടെ പ്രതികരണം ഇങ്ങനെ...

പതിനായിരം രൂപ ഫൈന്‍

പതിനായിരം രൂപ ഫൈന്‍

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപ ഫൈനോ മൂന്ന് മാസം തടവോ അതോ രണ്ടും ഒരുമിച്ചോ അനുഭവിക്കുക എന്ന ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ എണ്‍പത്തി രണ്ടാം വകുപ്പാണ് ബിജെപി നേതാവ് പദ്മരാജന് എതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നത് .പോക്‌സോ ചുമത്തിയിട്ടില്ല. അതുകൊണ്ടായിരിക്കണം ജാമ്യം ലഭിച്ചത്.

തെളിവില്ലാത്ത കാരണമാണത്രേ

തെളിവില്ലാത്ത കാരണമാണത്രേ

പോക്‌സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ!

കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടത്രേ! പോക്‌സോ കേസുകളില്‍ കുട്ടിയെ അന്വേഷണാര്‍ത്ഥം എവിടേക്കും വിളിപ്പിക്കരുത് എന്ന നിയമമിരിക്കേ പെണ്‍കുട്ടിയെ ഡി വൈ എസ് പി ഓഫീസിലേക്കും, സ്‌കൂളിലേക്കും കുട്ടിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിട്ടുള്ളതായി വീട്ടുകാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൗണ്‍സലിംഗിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതായും പറയുന്നു. ഇതെല്ലാം അനുഭവിച്ച ഒരു കുട്ടിയുടെ മൊഴി കിറുകൃത്യമായിരിക്കണം. വൈരുദ്ധ്യം പാടില്ല.

ഇല്യൂഷനായിരിക്കും

ഇല്യൂഷനായിരിക്കും

അധ്യാപകന്‍ കുട്ടികളെ മര്‍ദ്ദിച്ചതിന്റെ വൈരാഗ്യത്തിന് സഹപാഠികളടക്കം അധ്യാപകനെതിരെ പീഡനാരോപണം ഉയര്‍ത്തിയതാണെന്ന കണ്ടെത്തല്‍ ഉടന്‍ വരുമായിരിക്കും. ബാത്ത്‌റൂമിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതു കണ്ട സഹപാഠിയുടെ മൊഴിയും കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളുമൊക്കെ ഇല്യൂഷനായിരിക്കും! ഒരു സ്‌കൂളില്‍ ഒരേ ക്ലാസ്സില്‍ത്തന്നെയുള്ള അഞ്ചാറു കുട്ടികള്‍ക്ക് ഇതുപോലുള്ള ഇല്യൂഷന്‍സ് വരാറുള്ളത് സര്‍വ്വസാധാരണമാണല്ലോ

പഴയ ഉഷാറില്ല

പഴയ ഉഷാറില്ല

ഈ കേസ് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കൊന്നും പഴയ ഉഷാറില്ല. വാര്‍ത്ത കാര്യമായി ഒരു മാധ്യമത്തിലും വരുന്നില്ല.

എന്തായാലും പോക്‌സോ നിയമത്തെപ്പറ്റി വെറുതെയൊന്നറിഞ്ഞിരുന്നോളൂ. (വിവരങ്ങള്‍ക്ക് കടപ്പാടുണ്ട്)

എന്താണ് പോക്‌സോ

എന്താണ് പോക്‌സോ

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്സോ നിയമം പ്രാബല്യത്തിലായത്. 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തം

പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തം

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

പോക്സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക. കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം.

പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ

പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ

ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.

ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍

ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍

ഇപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതു കൂടി കൂട്ടിച്ചേര്‍ക്കുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ആം വകുപ്പ് കൂടി പത്മരാജനെതിരെ ചുമത്തിയിട്ടുണ്ടെന്ന കാര്യമറിഞ്ഞു.അഞ്ച് വര്‍ഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും കിട്ടാവുന്ന വകുപ്പാണത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 324 വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കേള്‍ക്കുന്നു.

90 ദിവസങ്ങള്‍ക്കകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം കിട്ടാന്‍ സാധ്യതയുള്ളതിനാല്‍, അത് ഒഴിവാക്കുന്നതിന് വേണ്ടി ഭാഗികമായ കുറ്റപത്രം മാത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. കേസന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

English summary
Palathayi Child abuse case: Deepa Nisanth Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X