കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളി

Google Oneindia Malayalam News

കൊച്ചി: ഏറെ വിവാദമായ കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കിയില്ല. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

അന്വേഷണ സംഘത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സംഭവമാണ് പാലത്തായി കേസ്. പെണ്‍കുട്ടിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ചും സുഹൃത്തിന്റെ വീട്ടിവച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പോക്‌സോ വകുപ്പ് ഇല്ല

പോക്‌സോ വകുപ്പ് ഇല്ല

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താതെയാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ അവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു അന്വേഷണ സംഘം. ഇത്തരം കേസുകളില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പോക്‌സോ ചുമത്താമെന്നാണ് ചട്ടം.

മാതാവ് ചൂണ്ടിക്കാട്ടുന്നത്

മാതാവ് ചൂണ്ടിക്കാട്ടുന്നത്

എന്നാല്‍ അന്വേഷണ സംഘം അതിന് തയ്യാറായില്ല. ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇക്കാര്യമാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

കുടുംബത്തിന് സംശയം

കുടുംബത്തിന് സംശയം

അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സംശയമുണ്ട്. പ്രതി പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഏറെ വൈകിയിരുന്നു. അറസ്റ്റിലായ ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നതിലും വൈമനസ്യം കാണിച്ചു. പ്രതിഷേധം ശക്തമായതോടെ 90ാം ദിവസം ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇതില്‍ പോക്‌സോ വകുപ്പില്ലാത്തതിനാല്‍ ജൂലൈയില്‍ പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു.

മൊഴിയുണ്ട്

മൊഴിയുണ്ട്

അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്റേതെന്ന പേരില്‍ കേസിലെ പാളിച്ചകള്‍ വിവരിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു. തന്നെ പീഡിപ്പിച്ചുവെന്ന് ഇരയുടെ മൊഴിയുണ്ടായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. എന്നിട്ടും പോക്‌സോ ചുമത്താത്തത് എന്താണെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

പ്രോസിക്യൂഷന്‍ നിലപാട്

പ്രോസിക്യൂഷന്‍ നിലപാട്

പ്രതിയുടെ ജാമ്യ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് ഒരാഴ്ചക്കകമാണ് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. ഇക്കാര്യവും മാതാവ് ചൂണ്ടിക്കാട്ടി. കുട്ടി കളവ് പറയുന്ന സ്വഭാവമുണ്ട് എന്ന് കൗണ്‍സലിങ് നടത്തിയവരുടെ റിപ്പോര്‍ട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

പുനരന്വേഷണം വേണം

പുനരന്വേഷണം വേണം

അതേസമയം, മാതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും നിലപാടുകളാണ് തിരിച്ചടിയായത്. പുനരന്വേഷണം ആവശ്യപ്പെട്ടാണ് അപ്പീല്‍ സമര്‍പ്പിക്കുക.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

കങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നു; എന്റെ ശത്രുക്കള്‍... മുംബൈ പാക് അധീന കശ്മീരായി എന്ന് നടികങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നു; എന്റെ ശത്രുക്കള്‍... മുംബൈ പാക് അധീന കശ്മീരായി എന്ന് നടി

English summary
Palathayi Child abuse case: Victims mother plea rejected by Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X