കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലത്തായി പീഡനക്കേസ് ക്രൈം ബ്രാഞ്ചിന്: അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്, പോലീസിനെതിരെ ആരോപണം

Google Oneindia Malayalam News

കണ്ണൂർ: ബിജെപി നേതാവ് പദ്മരാജൻ പ്രതിയായ പാലത്തായി പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പോക്സോ കേസിൽ ഏപ്രിൽ 15നാണ് പത്മരാജൻ അറസ്റ്റിലാകുന്നത്. ഇതോടെ തൃപ്പങ്ങോട്ടൂർ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന പത്മരാജനെ പിന്നീട് പാർട്ടി ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.

കേരള മോഡലാണ് രാജ്യത്തിന് വേണ്ടത്, മോദിക്ക് പോലും അറിയാത്ത ഗുജറാത്ത് മോഡലല്ലെന്ന് രാമചന്ദ്ര ഗുഹ!കേരള മോഡലാണ് രാജ്യത്തിന് വേണ്ടത്, മോദിക്ക് പോലും അറിയാത്ത ഗുജറാത്ത് മോഡലല്ലെന്ന് രാമചന്ദ്ര ഗുഹ!

പാലത്തായി യുപി സ്കൂൾ അധ്യാപകനായിരുന്ന പത്മരാജൻ അതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയും കേസിൽ നിർണായക മൊഴി നൽകിയിരുന്നു. കഴിഞ്ഞ മാസം 17നാണ് പോലീസ് സംഭവത്തിൽ കേസെടുക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്ന് തവണ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

padmarajan123-158

പോക്സോ കേസ് അന്വേഷിച്ച പോലീസിനെതിരെ ഗുരുതരമാ യ ആരോപണങ്ങളാണ് ഇതിനകം ഉയർന്നത് പീഡനത്തിനിരയായ പെൺകുട്ടിയെ സ്കൂളിലും പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തതാണ് ഇതിലൊന്ന്. രണ്ട് തവണ പെൺകുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥർ യൂണിഫോമിലായിരുന്നു കുട്ടിയെ കാണാനെത്തിയത്. ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതും പോക്സോ നിയമത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നത്.

ഇത്തരത്തിൽ പോക്സോ കേസിലെ ഇരകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാനോ പോലീസ് യൂണിഫോമിൽ ഇവർക്കരികിൽ എത്താനോ പാടില്ലെന്നാണ് നിയമം. അത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പുറമേ ശിശുക്ഷേമ സമിതിയെ അറിയിക്കാതെ പെൺകുട്ടിയെ കൌൺസിലിംഗിന് വേണ്ടി കോഴിക്കോടേക്ക് കൊണ്ടുപോയ പോലീസ് നടപടിക്കെതിരെയും ശിശുക്ഷേമ സമിതി രംഗത്തെത്തിയിരുന്നു. അതേ സമയം ബിജെപി നേതാവ് നിരപരാധിയാണെന്ന നിലപാടാണ് ആദ്യം മുതൽ തന്നെ ബിജെപി സ്വീകരിച്ചുവന്നത്.

 കോട്ടയത്ത് രണ്ട് പേർക്ക് കൊറോണ: മാർക്കറ്റ് അടച്ചിട്ടു, അനാവശ്യ യാത്രകൾക്ക് കർശന നിയന്ത്രണം!! കോട്ടയത്ത് രണ്ട് പേർക്ക് കൊറോണ: മാർക്കറ്റ് അടച്ചിട്ടു, അനാവശ്യ യാത്രകൾക്ക് കർശന നിയന്ത്രണം!!

മുന്‍നിര താരങ്ങള്‍ക്ക് പഴയ പ്രതിഫലം നൽകാനാവില്ല, 50 ശതമാനം കുറയ്ക്കണമെന്ന് സുരേഷ് കുമാർ!മുന്‍നിര താരങ്ങള്‍ക്ക് പഴയ പ്രതിഫലം നൽകാനാവില്ല, 50 ശതമാനം കുറയ്ക്കണമെന്ന് സുരേഷ് കുമാർ!

English summary
Palathayi POCSO case investigation to Crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X