കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലത്തായി കേസ്; 'കുറ്റപത്രം വൈകിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ടെൻഡറെടുത്ത സർക്കാരാണിത്'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കാത്ത പോലീസ് നടപടിയിൽ വിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കുറ്റപത്രം വൈകിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ടെൻഡറെടുത്ത ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജില്ലയിൽ വനിതാ -ശിശുക്ഷേമ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ മണ്ഡലത്തിൽ പത്ത് വയസുകാരി കുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ പ്രതിയ്ക്ക് അഭ്യന്തര വകുപ്പിൻ്റെ അനാസ്ഥ മൂലം ജാമ്യം ലഭിക്കാൻ സാധ്യതയെന്ന റിപ്പോർട്ടിൽ അത്ഭുതമൊട്ടും തോന്നുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 pinarayi-vijayan-e

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജില്ലയിൽ വനിതാ -ശിശുക്ഷേമ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ മണ്ഡലത്തിൽ പത്ത് വയസുകാരി കുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ പ്രതിയ്ക്ക് അഭ്യന്തര വകുപ്പിൻ്റെ അനാസ്ഥ മൂലം ജാമ്യം ലഭിക്കാൻ സാധ്യത.
അത്ഭുതമൊട്ടും തോന്നുന്നില്ല.പി എസ് സി പരീക്ഷ തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്തും നസീമും ഇന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി വിലസുന്നത് പോലീസ് കൃത്യമായി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ്. അതേ കാരണം കൊണ്ട് തന്നെയാണ് പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾക്കും ജാമ്യം ലഭിച്ചത്.

Recommended Video

cmsvideo
Google's Rs 75,000-Crore Fund To Help Accelerate India's Digital Economy | Oneindia Malayalam

കൊച്ചിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കും കുറ്റപത്രം വൈകിയതിനാൽ ജാമ്യം ലഭിച്ചിരുന്നു. ഇത്തരത്തിൽ കുറ്റപത്രം വൈകിപ്പിച്ച് പോക്സോ കേസുകളിലെയും കൊലപാതക കേസുകളിലെയും പ്രതികളെ അടക്കം സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്.

മനപ്പൂർവം കുറ്റപത്രം വൈകിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ടെൻഡറെടുത്ത ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റുള്ള കേസുകളിലെല്ലാം സിപിഎമ്മുകാരെ സഹായിക്കാനാണ് ആഭ്യന്തര വകുപ്പ് കുറ്റപത്രം വൈകിപ്പിച്ചതെങ്കിൽ പാലത്തായിയിൽ ബിജെപി നേതാവിനെ സംരക്ഷിക്കാനാണ് അവരുടെ ശ്രമം. ടീച്ചറമ്മ എന്ന വിശേഷിപ്പിക്കപ്പെടുന്ന വനിതാ -ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ മൂക്കിന് താഴെ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച നരാധമൻ സംരക്ഷിക്കപ്പെടുമ്പോൾ മന്ത്രി ഇതൊന്നും കാണുന്നില്ല. അല്ലെങ്കിലും സ്വന്തമായി പോലീസും കോടതിയുമൊക്കെയുള്ള പാർട്ടി എന്തിന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കണം?

 പൈലറ്റിന്റെ തന്ത്രം പാളി; വിമതരെ കെട്ട് കെട്ടിക്കാൻ കോൺഗ്രസ്!! ഗവർണറെ കണ്ട് ഗെഹ്ലോട്ട്! കിടിലൻ പണി പൈലറ്റിന്റെ തന്ത്രം പാളി; വിമതരെ കെട്ട് കെട്ടിക്കാൻ കോൺഗ്രസ്!! ഗവർണറെ കണ്ട് ഗെഹ്ലോട്ട്! കിടിലൻ പണി

English summary
Palathayi pocso case; shibu baby john slams pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X