കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ണില്‍ കരട് കെണിഞ്ഞാല്‍ കണ്ണിലാണ് ഊതേണ്ടത്,മറ്റെവിടെയെങ്കിലും ഊതിയതുകൊണ്ട് കാര്യമില്ല'; പി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; പാലത്തായി കേസില്‍ ഇരക്ക് നീതി കിട്ടാന്‍ എന്നപേരില്‍ നുണപറഞ്ഞു നേട്ടമുണ്ടാക്കാൻ
മുസ്ലീംലീഗ് വീണ്ടും ഇറങ്ങിയിരിക്കുകയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അതിജീവതയ്ക്ക് ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തീട്ടുമുണ്ട്. അതിനാല്‍ തന്നെ അതിജീവതയ്ക്ക് നീതി കിട്ടണമെന്നതില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. ചുരുക്കത്തില്‍ പാലത്തായി കേസില്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. കണ്ണില്‍ കരട് കെണിഞ്ഞാല്‍ കണ്ണിലാണ് ഊതേണ്ടത്, മറ്റെവിടെയെങ്കിലും ഊതിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു.

മുസ്ലീംലീഗ് വീണ്ടും ഇറങ്ങിയിരിക്കുന്നു

മുസ്ലീംലീഗ് വീണ്ടും ഇറങ്ങിയിരിക്കുന്നു

പാലത്തായി കേസില്‍ ഇരക്ക് നീതി കിട്ടാന്‍ എന്നപേരില്‍ നുണപറഞ്ഞു നേട്ടമുണ്ടാക്കാൻ
മുസ്ലീംലീഗ് വീണ്ടും ഇറങ്ങിയിരിക്കുന്നു. ഈ കേസില്‍ സംഘി-സി.പി.എം ഒത്തുകളി നടക്കുന്നുണ്ടെന്നും, യു.പി യിലെ ബപി.ജെ.പി ഗവണ്‍മെന്‍റും പിണറായി സര്‍ക്കാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ലീഗ് അണികള്‍ക്കിടയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ലീഗ് അതിന്‍റെ അവസരവാദപരമായ നിലപാടുകള്‍ ഈ കേസിന്‍റെ തുടക്കം മുതല്‍ സ്വീകരിച്ചത് ആരും മറന്നുകാണുമെന്ന് തോന്നുന്നില്ല.

സംഘത്തിന്‍റെ ഉത്തരവാദിത്വമാണ്

സംഘത്തിന്‍റെ ഉത്തരവാദിത്വമാണ്

പതിനൊന്ന് വയസ്സായ ഒരു കുട്ടിയുടെ സ്വമേധയാ ഉള്ള മൊഴിയില്‍ ചെറിയ പിഴവുകള്‍ സ്വാഭാവികമാണ്. ഇവിടെ കേസിനെ തന്നെ ബാധിക്കത്തക്ക നിലയില്‍ മൊഴിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതുസംബന്ധിച്ച് സമയമെടുത്ത് അന്വേഷണം ആവശ്യമാണ്. അക്കൂട്ടത്തില്‍ മനശാസ്ത്രജ്ഞരുടെ ഇടപെടലുകളും അത്യാവശ്യമാണ്. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇഴകീറി പരിശോധിക്കേണ്ടത് അന്വേഷണ സംഘത്തിന്‍റെ ഉത്തരവാദിത്വമാണ്.

ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന്

ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന്

ഈ സാഹചര്യമുപയഗിച്ച് പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താന്‍ അവരും രംഗത്തുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അതിജീവതയ്ക്ക് ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തീട്ടുമുണ്ട്. അതിനാല്‍ തന്നെ അതിജീവതയ്ക്ക് നീതി കിട്ടണമെന്നതില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. ചുരുക്കത്തില്‍ പാലത്തായി കേസില്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. കണ്ണില്‍ കരട് കെണിഞ്ഞാല്‍ കണ്ണിലാണ് ഊതേണ്ടത്, മറ്റെവിടെയെങ്കിലും ഊതിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

വിമര്‍ശിക്കുന്നവരെപ്പോലും ജയിലിലടക്കുന്ന സര്‍ക്കാരാണ്

വിമര്‍ശിക്കുന്നവരെപ്പോലും ജയിലിലടക്കുന്ന സര്‍ക്കാരാണ്

രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന യു.ഡി.എഫ് ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഉന്നയിക്കുന്നത് ഗതികേട് കൊണ്ടാണ്. ഇതിനെ വലിച്ചുനീട്ടി യു.പി യിലെ ബി.ജെ.പി ഗവണ്‍മെന്‍റും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരും ഒരുപോലെയാണെന്ന് വാദിക്കുന്നത് ഏതര്‍ത്ഥത്തിലാണ്? തങ്ങളെ വിമര്‍ശിക്കുന്നവരെപ്പോലും ജയിലിലടക്കുന്ന സര്‍ക്കാരാണ് യു.പി യിലേത്. ന്യൂനപക്ഷ വേട്ടയാണ് അവിടെ തുടര്‍ച്ചയായി നടക്കുന്നത്. സംഘപരിവാര അജണ്ടയ്ക്കെതിരായി വിട്ടുവീഴ്ച കൂടാതെ നിലപാട് സ്വീകരിക്കുന്ന ഗവണ്‍മെന്‍റാണ് കേരളത്തിലേത്.

ഒത്തുകളിച്ചത് കോണ്‍ഗ്രസ്സാണ്

ഒത്തുകളിച്ചത് കോണ്‍ഗ്രസ്സാണ്

കോവിഡ് കാലത്തും വര്‍ഗ്ഗീയ വിഭജനമുണ്ടാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിരുന്നു നരേന്ദ്ര മോഡിയുടെ രാമക്ഷേത്ര ശിലാസ്ഥാപനം. ഈ അജണ്ടയുമായി ഒത്തുകളിച്ചത് കോണ്‍ഗ്രസ്സാണ്. സി.പി.എം ആവട്ടെ ഇത് മതരാഷ്ട്രത്തിലേക്കുള്ള കല്ലിടലായാണ് കുറ്റപ്പെടുത്തിയത്. കോണ്‍ഗ്രസ്സിന്‍റെ വാലായി, ഒത്തുകളിയുമയി സമരസപ്പെടുന്നത് മുസ്ലീം ലീഗാണ്.

'മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥന മതി കമ്മ്യൂണിസ്റ്റ് അസുരവിത്തുകളെ വേരോടെ പിഴുതെറിയാൻ'; ശോഭാ സുരേന്ദ്രൻ'മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥന മതി കമ്മ്യൂണിസ്റ്റ് അസുരവിത്തുകളെ വേരോടെ പിഴുതെറിയാൻ'; ശോഭാ സുരേന്ദ്രൻ

കേരളത്തിലെ ആദ്യ സമ്പൂർണ കൊവിഡ് ആശുപത്രി കാസർഗോഡ് റെഡി; ഉദ്ഘാടനം സപ്റ്റംബർ 9 ന്കേരളത്തിലെ ആദ്യ സമ്പൂർണ കൊവിഡ് ആശുപത്രി കാസർഗോഡ് റെഡി; ഉദ്ഘാടനം സപ്റ്റംബർ 9 ന്

English summary
palathayi rape case; P Jayarajan against Congress and muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X