അമേരിക്കന്‍ നീക്കം വഴിതുറക്കുന്നത് സംഘര്‍ഷങ്ങളിലേക്ക്: പലസ്തീന് അംബാസഡര്‍
കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഇതാണ് മതപരമായ സംഘര്‍ഷങ്ങളിലേക്ക് നീളാന്‍ പോവുന്നത്. ഇക്കാര്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഫലസ്തീനിന്റെ ചരിത്രവും സംസ്കാരവുമെല്ലാം തകര്‍ക്കുന്ന നീക്കമാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ, ഫലസ്തീനൊപ്പം മാനവികതക്കൊപ്പം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച യൂത്ത് മൂവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് മോഹന്‍ലാലിന്റെ പിന്തുണ?; കാരണം?
ജറുസെലം ഇസ്രായേല്‍ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം കേവലം മുസ്ലിംകളുടെ പ്രശ്നമല്ലെന്നും ലോകമന:സാക്ഷിയുടെ പ്രശ്നമാണെന്നും മുഖ്യാതിഥിയായ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന് പറഞ്ഞു. ചിന്തിക്കാതെ ചെയ്ത പല കാര്യങ്ങളില്‍നിന്നും ട്രംപിന് അവസാനം പിന്മാറേണ്ടി വന്നിട്ടുണ്ട്. ഫലസ്തീന്റെ അസ്തിത്വത്തെപ്പോലും ബാധിക്കുന്നതാണ് പുതിയ വെല്ലുവിളി. അമേരിക്കയുടെ വെല്ലുവിളിയെ സമാധാനപരമായി നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു.
-
കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് കോഴിക്കോടും; 3 മണി മുതല്‍ സര്‍വീസ്, തുറന്ന ബസില്‍ നഗരം ചുറ്റാം -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications