മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് പുതിയ കെട്ടിടം മെയ് ആറിന് നാടിന് സമര്‍പ്പിക്കും
മേപ്പാടി: മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് പുതിയ കെട്ടിടം മെയ് ആറിന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി മേപ്പാടി. ,മുപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ പിന്തുണയോടെ സാന്ത്വന പരിചരണം നടത്തുന്ന ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പൂത്തക്കൊല്ലിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഒ.പി.വിഭാഗം, ഫാര്‍മസി, നഴ്‌സിംഗ് കൗണ്‍സിലിംഗ് റൂമുകള്‍, കണ്‍സള്‍ട്ടിംഗ് റൂം കിച്ചന്‍, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഭക്ഷണം കഴിക്കുന്നതിനുള്ള ഹാള്‍, മെഡിക്കല്‍ ഗൈഡന്‍സ് റൂം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ദിന വരുമാനം പാലിയേറ്റീവിന് എന്ന പേരില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പയിനിലൂടെ സമാഹരിച്ച 20 ലക്ഷം രൂപ ഉള്‍പ്പെടെ 55 ലക്ഷം രൂപ ചിലവിട്ടാണ് ആറ് മാസം കൊണ്ട് ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.

നിലവില്‍ 275-ഓളം രോഗികള്‍ക്ക് ജ്യോതിയിലൂടെ സാന്ത്വന പരിചരണം ലഭിച്ചു വരുന്നു. ഇവരില്‍ 89 പേര്‍ കാന്‍സര്‍ രോഗികളാണ്. 26 വൃക്ക രോഗികളും ഉള്‍പ്പെടുന്നു. 2003 മുതല്‍ ഇന്ന് വരെ 1200 - ലധികം രോഗികള്‍ക്ക് ജ്യോതി വിവിധ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. മെയ് 6-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.ഐ. ഷാനവാസ് എം.പി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി തുടങ്ങി വിവിധ ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ഭാരവാഹികളായ സി.എച്ച്. സുബൈര്‍, എം.ജെ. തോമസ്. ,ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍












Click it and Unblock the Notifications