കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലിയേക്കരയില്‍ യാത്രക്കാരനെ അപമാനിച്ച പോലീസുകാരന് സ്ഥലംമാറ്റം

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര പാതയിലൂടെ യാത്ര ചെയ്ത കാര്‍ യാത്രക്കാരനെയും കുടുംബത്തെയും അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രനെ കാസര്‍കോടേക്കാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഇതു സംബന്ധിച്ച അന്വേഷണം നടത്തിയ റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനുവരി ഏഴിനാണ് വിവാദത്തിനിടയാക്കിയ സംഭവം. എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ഹരിറാമും കുടുംബവും ടോള്‍ പ്ലാസ ഒഴിവാക്കാന്‍ സമാന്തര പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ ഡിവൈഎസ്പിയും സംഘവും തടയുകയും അപമാനിക്കുകയുമായിരുന്നു. പഞ്ചായത്ത് റോഡ് പ്രദേശവാസികള്‍ക്ക് മാത്രമാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ രേഖകള്‍ അനാവശ്യമായി പിടിച്ചുവാങ്ങുകയും ചെയ്തു.

dysp

സംഭവം ഡിവൈഎസ്പി അറിയാതെ ഹരിറാം മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. തെളിവുകള്‍ സഹിതം ഹരിറാം ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

ഉദ്യോഗസ്ഥന്റെ നടപടി തീര്‍ത്തും തെറ്റായിരുന്നെന്ന് റൂറല്‍ എസ് പി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് റോഡ് ആ പരിസരപ്രദേശത്തുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തെറ്റായ നിയമവാദമാണ് ഡിവൈഎസ്പി ഉന്നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

English summary
Paliyekkara toll conroversy; Chalakudy DYSP transferred to Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X