കാസർകോട് പള്ളം റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് ഇന്ന് നാടിന് സമര്‍പ്പിക്കും
കാസര്‍കോട്: കാസര്‍കോട് പള്ളത്ത് പുതുതായി പണി കഴിപ്പിച്ച റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് നാളെ വൈകീട്ട് നാടിന് സമര്‍പ്പിക്കും. 2.6 കോടി രൂപ ചെലവിലാണ് നാട്ടുകാരുടെ ചിരകാല അഭിലാഷമായ പള്ളം അടിപ്പാത പൂര്‍ത്തിയാക്കിയത്. 3.6 മീറ്റര്‍ ഉയരവും 4.5 മീറ്റര്‍ വീതിയുമുള്ള അടിപ്പാതക്ക് 23 മീറ്റര്‍ നീളത്തില്‍ അപ്രോച്ചു റോഡും നിര്‍മ്മിച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകി പോകാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ അടിപ്പാതയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ പള്ളം അണ്ടര്‍ബ്രിഡ്ജിന് പുറമേ ആരിക്കാടി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചത്.

റെയില്‍പ്പാത ഇരട്ടിപ്പിച്ചതോടെ പള്ളം കസബ, കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് പള്ളം റെയില്‍വേ ഗേറ്റില്‍ കൂടുതല്‍ സമയം തളച്ചിടപ്പെടുന്ന അവസ്ഥ ഇതോടെ ഒഴിവായിക്കിട്ടും. ആദ്യം ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചത്. നിരവധി പേരുടെ സ്ഥലങ്ങള്‍ നഷ്ടപ്പെടാനും അസൗകര്യങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ടായതിനാല്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാട്ടുകാര്‍, പള്ളി-ക്ഷേത്ര കമ്മിറ്റി ഭാരവാഹികര്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. തുടര്‍ന്ന് പി. കരുണാകരന്‍ എം. പി,. സ്ഥലം എം.എല്‍.എ. എന്‍. എ. നെല്ലിക്കുന്ന് എന്നിവര്‍ റെയില്‍വേ മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാളെ വൈകിട്ട് നാലരയ്ക്ക് പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബെന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.












Click it and Unblock the Notifications