വരന്റേയും വധുവിന്റെയും തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിത കമ്മീഷൻ
പാലക്കാട്: പല്ലശനയിൽ വിവാഹ ദിവസം വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ വനിത കമ്മീഷൻ കേസ് എടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പോലീസിന് വനിത കമ്മീഷൻ നിർദേശം നൽകി. വീഡിയോ സോഷ്യൽമീഡിയയിൽ വ്യപാകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ജൂൺ 25 നാണ് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് പിന്നിൽ നിന്ന് ഒരാൾ ഇരുവരുടേയും തല കൂട്ടിയിടിപ്പിച്ചത്. ഇതിന് പിന്നാലെ വധു കരഞ്ഞുകൊണ്ട് പോകുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. നിരവധിപേരാണ് ഇയാളുടെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തുവന്നത്.

സംഭവത്തിൽ പ്രതികരിച്ച് വധു തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ സജ്‌ല
പങ്കുവെച്ച പോസ്റ്റ്: കല്യാണ പെണ്ണിനെ പാലക്കാട് പല്ലശനയിൽ വരവേൽക്കുന്ന രീതി. പുതുപ്പെണ്ണ് കരഞ്ഞിട്ട് വീട്ടിൽ കേറണം എന്നതാണ് ഇവിടുത്തെ ചിലരുടെ പുതിയ ആചാരം. ചില ബുദ്ധി കൂടുതൽ ഉള്ള ആൾക്കാരുടെ രീതികൾ ആണിത്... ഇതിനൊക്കെ ആചാരം എന്ന് വിളിക്കുന്നതിലും ഭേദം ശുദ്ധ പോക്രിത്തരം എന്ന് വിളിക്കുന്നതാണ് നല്ലത്...
ഒരു നാട്ടിലും കല്യണം കഴിഞ്ഞു വരുന്ന പെണ്ണുങ്ങൾക്ക് ഈ അവസ്ഥ വരുത്തരുത്... അതിന് വേണ്ടി മാത്രം ആണ് ഞാൻ ഇത് അപ്ലോഡ് ചെയ്യുന്നത്. കാരണം വീടും നാടും മറ്റും വിട്ട് വന്നിട്ട് ഇങ്ങനെ ഒക്കെ ആയാൽ എന്താണ് അവസ്ഥ????
അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരും...എന്താണ് അവസ്ഥ....ആർക്കും ഇങ്ങനെ ഒന്നും അവസ്ഥ വരുത്തരുത്.. ഒന്നും പ്രതികരിക്കാൻ ആവാതെ പകച്ച് പോയിഹസ്ബന്റ്. എന്നെ നോക്കണോ അവനെ ശരിയാക്കണോ എന്ന് അറിയാതെ നിൽക്കുന്നു..












Click it and Unblock the Notifications