പള്ളിലാംകര റോക്ക് വെൽ റോഡിൽ മാലിന്യം ചീഞ്ഞളിയുന്നു
കളമശേരി: കളമശേരി പള്ളിലാംകര റോക്ക് വെൽ റോഡിൽ മാലിന്യം കെട്ടികിടന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഡ് സ്ഥാപനത്തിന്റെ മതിലിന്നരികിലാണ് വൻതോതിൽ മാലിന്യം കിടന്ന് ദുർഗന്ധം പരത്തുന്നത്.

വലിയ പ്ലാസ്റ്റിക് സഞ്ചികളിൽ കെട്ടിക്കൊണ്ട് വന്നിനിട്ടിരിക്കുന്ന മാലിന്യത്തിന് മാസങ്ങളോളം പഴക്കമുണ്ട്. ഹോട്ടൽ ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികൾ, വീടുകളിൽ നിന്നുള്ള മാലിന്യം, മത്സ്യ മാംസാവശിഷ്ടം തുടങ്ങിയവ ഇവിടെയിടുന്നുണ്ട്. ഇരു ചക്ര വാഹനത്തിലും ഓട്ടോറിക്ഷകളിലും കാറിലുമായിട്ടാണ് മാലിന്യം കൊണ്ട് വന്ന് ഇവിടെ നിക്ഷേപിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് കാട്ടി നഗരസഭ ബോർഡ് വച്ചിട്ടുണ്ട്. എന്നാൽ ഈ ബോർഡിന്റെ ചുവട്ടിൽ തന്നെയാണ് മാലിന്യം നിക്ഷേപിക്കുന്നത്.












Click it and Unblock the Notifications