Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു? പല്ലിശ്ശേരി വീണ്ടും തുടങ്ങി... വീണ്ടും ഞെട്ടിച്ച് സിനിമ മംഗളം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചത് സിനിമ മംഗളത്തിന്റെ പത്രാധിപരായ പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയില്‍ എഴുതിയിരുന്നത്. അതില്‍ പലതും പിന്നീട് സത്യമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു എന്നത് വേറെ കാര്യം.

ഇപ്പോഴിതാ പുതിയൊരു കഥയുമായാണ് പല്ലിശ്ശേരി എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു എന്നാണ് പറയുന്നത്. ഈ വിവരം നല്‍കിയ വിഐപി, തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

അഭ്രലോകത്തില്‍

അഭ്രലോകത്തില്‍

പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതുന്ന അഭ്രലോകം എന്ന പംക്തിയിലാണ് ദിലീപിനെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇത്തവണ അബ്രലോകത്തിന്റെ 444-ാം ഭാഗത്തിലാണ് പല്ലിശ്ശേരി ആഞ്ഞടിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ കാവ്യയെ മര്‍ദ്ദിച്ചു

മഞ്ജു വാര്യര്‍ കാവ്യയെ മര്‍ദ്ദിച്ചു

മഞ്ജു വാര്യര്‍ കാവ്യ മാധവനെ മര്‍ദ്ദിച്ചു? - ഇങ്ങനെ ഒരു തലക്കെട്ടിലാണ് പല്ലിശ്ശേരി ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് എന്ന് കൂടി ഓര്‍ക്കണം.

പല്ലിശ്ശേരിയുടെ എക്‌സ്‌ക്യൂസ്

പല്ലിശ്ശേരിയുടെ എക്‌സ്‌ക്യൂസ്

ഈ വാര്‍ത്തയില്‍ എത്രകണ്ട് സത്യാവസ്ഥയുണ്ട് എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒരു മുന്‍കരുതല്‍ എടുത്തിട്ടുണ്ട് പല്ലിശ്ശേരി. തനിക്ക് ഏറെ മുമ്പ് തന്നെ ഇത് കിട്ടിയിരുന്നു എന്നും പറയുന്നുണ്ട്.

വിഐപി ഇന്‍ഫോര്‍മര്‍

വിഐപി ഇന്‍ഫോര്‍മര്‍

തനിക്ക് ഈ വാര്‍ത്ത തന്നത് ഒരു വിഐപി ആണ് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അയാള്‍ തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണ് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

വൈരാഗ്യം തീര്‍ക്കുകയാണെന്ന് വിചാരിക്കും?

വൈരാഗ്യം തീര്‍ക്കുകയാണെന്ന് വിചാരിക്കും?

എന്തുകൊണ്ടാണ് താന്‍ തുടക്കത്തില്‍ ഇത് കൊടുക്കാതിരുന്നത് എന്നും വിശദീകരിക്കുന്നുണ്ട് പല്ലിശ്ശേരി. അങ്ങനെ വാര്‍ത്ത കൊടുത്താല്‍ താന്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എന്ന് വിചാരിക്കും എന്നാണ് വിശദീകരണം.

അന്വേഷണത്തിന് പിടിവള്ളി

അന്വേഷണത്തിന് പിടിവള്ളി

എന്നാല്‍ ആ വിഐപി ഇന്‍ഫോര്‍മര്‍ പറഞ്ഞ മറ്റൊരു കാര്യമാണത്രെ ഇപ്പോള്‍ ഇത് പ്രസിദ്ധീകരിക്കാനുള്ള കാരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇത് ഒരു പിടിവള്ളി ആയെങ്കിലോ എന്നായിരുന്നത്രെ ആ ഇന്‍ഫോര്‍മര്‍ പല്ലിശ്ശേരിയോട് പറഞ്ഞത്.

പ്രശസ്ത സംവിധായകന്റെ സിനിമ

പ്രശസ്ത സംവിധായകന്റെ സിനിമ

ഒരു പ്രശസ്ത സംവിധായകന്റെ സിനിമയില്‍ ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആണത്രെ സംഭവം നടന്നത്. അതില്‍ ഗാനരംഗം ചിത്രീകരിക്കാന്‍ എത്തിയത് ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായന്‍ ആണ് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്

ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്

ദിലീപിന്റേയും കാവ്യയുടേയും ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് വേറെ ചിലരും അവിടെ ഉണ്ടായിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യം ദിലീപിനും കാവ്യയ്ക്കും മനസ്സിലായില്ലെന്ന്... പല്ലിശ്ശേരി പറഞ്ഞുപോകുന്നത് ഇങ്ങനെയാണ്.

ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാന്‍

ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാന്‍

ഷൂട്ടിഭ് കഴിഞ്ഞ്, ചില 'പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാന്‍' നായകനും നായികയും മുറിയിലേക്ക് പോയി എന്നും ഈ വാര്‍ത്ത ചിലര്‍ മഞ്ജു വാര്യരെ അറിയിക്കുന്നു എന്നും ഒക്കെയാണ് അഭ്രലോകത്തില്‍ പല്ലിശ്ശേരി എഴുതിയിരിക്കുന്നത്.

നായികയെ അടിക്കുന്നു?

നായികയെ അടിക്കുന്നു?

വിവരം അറിഞ്ഞ് മഞ്ജു വാര്യര്‍ എത്തുന്നു, നായികയെ അടിക്കുന്നു, ഭര്‍ത്താവുമായി വഴക്കിടുന്നു- ഇതാണത്രെ അന്ന് സംഭവിച്ചത്.

അതിന് ശേഷം ശത്രുക്കള്‍

അതിന് ശേഷം ശത്രുക്കള്‍

കാവ്യ മാധവനും മഞ്ജു വാര്യരും ബദ്ധ ശത്രുക്കളായത് ഈ സംഭവത്തിന് ശേഷമാണ് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. ഇത് സിനിമ രംഗത്തെ അരമന രഹസ്യമാണെന്നും അദ്ദേഹം പറയുന്നു.

മഞ്ജു-ദിലീപ് പ്രശ്‌നം

മഞ്ജു-ദിലീപ് പ്രശ്‌നം

മഞ്ജു വാര്യരും ദിലീപും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എന്ന രീതിയില്‍ ഒരുപാട് എഴുതിക്കൂട്ടിയിട്ടുള്ള ആളാണ് പല്ലിശ്ശേരി. എന്നാല്‍ അതൊക്കെ സത്യമാണ് എന്ന് തെളിയിക്കാന്‍ പല്ലിശ്ശേരിക്ക് കഴിയുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

പള്‍സര്‍ സുനി

പള്‍സര്‍ സുനി

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ച ആളും പല്ലിശ്ശേരി ആയിരുന്നു. സുനിയുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു അന്ന് പല്ലിശ്ശേരി ആ ആരോപണം ഉന്നയിച്ചത്.

തിരിച്ചടിച്ചു

തിരിച്ചടിച്ചു

പല്ലിശ്ശേരി പറഞ്ഞ പല കാര്യങ്ങള്‍ക്കും ദിലീപ് പിന്നീട് മറുപടി പറഞ്ഞിരുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പല്ലിശ്ശേരിയുടെ പല ആരോപണങ്ങളേയും പുച്ഛിച്ച് തള്ളുകയായിരുന്നു അന്ന് ദിലീപ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+