കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമം? വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി

Google Oneindia Malayalam News

Recommended Video

cmsvideo
'മമ്മൂട്ടിയേയും ദുല്‍ഖറിനെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നു' | Oneindia Malayalam

കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായ ഏറെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആളാണ് സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ദിലീപിനെതിരെ ഒട്ടേറെ ആരോപണങ്ങളും പല്ലിശ്ശേരി ഉയര്‍ത്തിയിരുന്നു.

ദിലീപിന് സുരക്ഷാ ഭീഷണിയുണ്ട്... പോലീസിന് മറുപടി; പിറകില്‍ കേസ് നല്‍കിയവര്‍? എല്ലാം ജാമ്യത്തിന് ശേഷം?ദിലീപിന് സുരക്ഷാ ഭീഷണിയുണ്ട്... പോലീസിന് മറുപടി; പിറകില്‍ കേസ് നല്‍കിയവര്‍? എല്ലാം ജാമ്യത്തിന് ശേഷം?

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ അരങ്ങേറിയത് എന്ന രീതിയില്‍ പല കാര്യങ്ങളും പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയിലൂടെ പറഞ്ഞിരുന്നു. അതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ് അവസാനത്തേത്.

കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലുംകുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് പല്ലിശ്ശേരി ഇപ്പോള്‍ പറയുന്നത്. ആരാണ് മമ്മൂട്ടിക്കും ദുല്‍ഖറിനും എതിര് നില്‍ക്കുന്നത്?

മമ്മൂട്ടിയേയും ദുല്‍ഖറിനേയും തര്‍ക്കാന്‍ ശ്രമം

മമ്മൂട്ടിയേയും ദുല്‍ഖറിനേയും തര്‍ക്കാന്‍ ശ്രമം

'മമ്മൂട്ടിയേയും ദുല്‍ഖറിനേയും തകര്‍ക്കാന്‍ ശ്രമം' എന്നതാണ് ഏറ്റവും പുതിയ ലക്കം സിനിമ മംഗളത്തിന്റെ കവര്‍ സ്റ്റോറികളില്‍ ഒന്ന്. പല്ലിശ്ശേരിയാണ് ഇതേ പറ്റി എഴുതിയിരിക്കുന്നത്.

അഭ്രലോകം

അഭ്രലോകം

പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതുന്ന അഭ്രലോകം എന്ന പംക്തിയിലാണ് ഇക്കാര്യം പറയുന്നത്. അഭ്രലോകത്തിന്റെ 455-ാം എപ്പിസോഡില്‍ ആണ് ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന നടന്‍

എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന നടന്‍

എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന, ആദരിക്കുന്ന വിരലില്‍ എണ്ണാവുന്ന നടന്‍മാരില്‍ ഒരാള്‍ എന്നാണ് പല്ലിശ്ശേരി മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഏറെ പ്രകീര്‍ത്തിക്കുന്നും ഉണ്ട് പല്ലിശ്ശേരി.

ഇല്ലാക്കാന്‍ ശ്രമം

ഇല്ലാക്കാന്‍ ശ്രമം

നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരില്‍ മമ്മൂട്ടിയേയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും ഇല്ലായ്മ ചെയ്യാന്‍ മലയാള സിനിമയിലെ തന്നെ ചിലര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് പല്ലിശ്ശേരി പറയുന്നത്. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

മമ്മൂട്ടി ഒഴിഞ്ഞുമാറി?

മമ്മൂട്ടി ഒഴിഞ്ഞുമാറി?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ മമ്മൂട്ടിയോട് ആവശ്യപ്പെട്ടുവെന്നും മമ്മൂട്ടി അതില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും ദിലീപ് ക്യാമ്പില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

മമ്മൂട്ടിയ്ക്ക് ഭീഷണി?

മമ്മൂട്ടിയ്ക്ക് ഭീഷണി?

മുഖ്യമന്ത്രിയോടുള്ള അടുത്ത ബന്ധമാണ് മമ്മൂട്ടിയോട് ദിലീപ് കേസില്‍ ഇടപെടാന്‍ പറയാന്‍ കാരണമത്രെ. 'ഒടുവില്‍ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയില്‍ ഒരു ഭീഷണിയും. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ വീണതെന്നും ദിലീപിന് സഹായകരമാകുന്ന രീതിയില്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു.'- പല്ലിശ്ശേരി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായി

യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായി

സംഭവത്തിന്റെ യഥാര്‍ത്ഥ രംഗങ്ങള്‍ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരി യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായി എന്നും തെളിവുണ്ടെങ്കില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നു.

മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍

മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍

ദിലീപിന് ജാമ്യം കിട്ടാന്‍ മമ്മൂട്ടി വിചാരിച്ചാല്‍ കഴിയുമായിരുന്നുവെന്ന് പലരും കരുതിയിരുന്നത്രെ. ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി കളിച്ചു എന്ന രീതിയില്‍ വാര്‍ത്തയുണ്ടാക്കാനും ചിലര്‍ക്ക് കഴിഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

ദുല്‍ഖറിനേയും

ദുല്‍ഖറിനേയും

ഈ സാഹചര്യത്തില്‍, മമ്മൂട്ടിയെ മാത്രമല്ല, മകന്‍ ദുല്‍ഖര്‍ സല്‍മാനേ കൂടി സിനിമ രംഗത്ത് നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിന് തുടക്കമായി എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്.

കേന്ദ്ര ഏജന്‍സികള്‍

കേന്ദ്ര ഏജന്‍സികള്‍

സിനിമാക്കാരുടെ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഇതിന്റെ ഭാഗമായിട്ടാണ് എന്നാണ് ആരോപണം. മമ്മൂട്ടിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചും പല്ലിശ്ശേരി പറയുന്നുണ്ട്.

മമ്മൂട്ടിയുടെ ഇമേജ്

മമ്മൂട്ടിയുടെ ഇമേജ്

മമ്മൂട്ടിയുടെ ഇമേജ് തകര്‍ക്കുന്നതിനൊപ്പം ദുല്‍ഖറിന്റെ സിനിമകള്‍ക്ക് നേരേയും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്.

പറവയില്‍ തുടങ്ങി

പറവയില്‍ തുടങ്ങി

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദുല്‍ഖര്‍ അഭിനയിച്ച പറവ എന്ന സിനിമ മുതല്‍ ആരംഭിച്ചിരിക്കുന്നു എന്നാണത്രെ സിനിമ മേഖലയിലെ ചര്‍ച്ച. അതിനും അപ്പുറമുള്ള കാര്യങ്ങളും പല്ലിശ്ശേരി പറയുന്നുണ്ട്.

ജാതിയും മതവും

ജാതിയും മതവും

സിനിമയില്‍ ഇത്രകാലവും ഇല്ലാതിരുന്ന ജാതിയും മതവും എല്ലാം ഇപ്പോള്‍ ചിലര്‍ മനപ്പൂര്‍വ്വം കൊണ്ടുവന്നിരിക്കുകയാണ് എന്നും ആരോപണം ഉയര്‍ത്തുന്നുണ്ട്. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് സിനിമ കാണാന്‍ സര്‍ക്കുലര്‍ പോലും അയക്കുന്ന കാര്യം ആലോചിക്കുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

എല്ലാം ഇല്ലാതായി

എല്ലാം ഇല്ലാതായി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ഉണ്ടായിരുന്ന സൗഹൃദവും കൂട്ടായ്മയും ഇല്ലാതായി എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. ഇതെല്ലാം മലയാള സിനിമയുടെ തകര്‍ച്ചക്ക് മാത്രമേ വഴിവയ്ക്കൂ എന്നും പല്ലിശ്ശേരി പറയുന്നു.

English summary
Pallissery alleges movement against Mammootty and Dulqar Salman on his column in Cinema Mangalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X