മറ്റൊരു നടിയ്ക്കെതിരെ അമേരിക്കയില്‍ ഗൂഢാലോചന നടന്നെന്നും പല്ലിശ്ശേരി... അതിനുപിന്നിലും ദിലീപ് എന്ന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനെ ഒരു തരത്തിലും വെറുതേ വിടില്ലെന്ന് ഉറപ്പിച്ചാണെന്ന് തോന്നുന്നു സിനിമ മംഗളത്തിന്റെ പത്രാധിപര്‍ പല്ലിശ്ശേരി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നട്ടാല്‍ നുണയ്ക്കാത്ത ആരോപണങ്ങള്‍ പോലും പല്ലിശ്ശേരി ഉന്നയിച്ചിട്ടുണ്ട് എന്നാണ് ആക്ഷേപം.

നടി ആക്രമിക്കപ്പെട്ട കേസില്‍ മാത്രം അല്ല, ദിലീപിനെ മലയാള സിനിമയിലെ അധോലോക നായകനായിക്കൂടി പ്രതിഷ്ഠിക്കാനാണ് ചിലരുടെ നീക്കം എന്ന് സംശയിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ദിലീപ് മാത്രമാണ് എന്ന രീതിയിലാണ് പല ആരോപണങ്ങളും.

മലയാളസിനിമയിലെ മറ്റൊരു പ്രമുഖ നടിയ്ക്കെതിരേയും ദിലീപ് പ്രവര്‍ത്തിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ പല്ലിശ്ശേരി ഉന്നയിക്കുന്ന ആരോപണം. അതിന് ദൃക്‌സാക്ഷികളായ ചിലര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍ എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

അമേരിക്കയിലെ നാല് മലയാളികള്‍

അമേരിക്കയിലെ നാല് മലയാളികള്‍

അമേരിക്കയില്‍ നിന്ന് നാല് മലയാളികള്‍ പല പ്രാവശ്യം വിളിച്ചു എന്ന് പറഞ്ഞാണ് പല്ലിശ്ശേരി തുടങ്ങുന്നത്. അവരില്‍ രണ്ട് പേര്‍ സിനിമ ബന്ധം ഉള്ളവരാണത്രെ. സിനിമ മംഗളത്തെ അഭിനന്ദിക്കാനും പിന്നെ ഒന്ന് ഉപദേശിക്കാനും ആണ് അവര്‍ വിളിച്ചത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

മദ്യപാന സദസ്സില്‍ പറഞ്ഞത്

മദ്യപാന സദസ്സില്‍ പറഞ്ഞത്

അവിടെ തങ്ങള്‍ക്കൊപ്പം നടന്ന ഒരു മദ്യപാന സദസ്സില്‍ ദിലീപ് പറഞ്ഞു എന്ന് പറഞ്ഞ്, അവര്‍ പറഞ്ഞ കാര്യങ്ങളാണ് ദിലീപിനെതിരെ പല്ലിശ്ശേരി ഉയര്‍ത്തിക്കാണിക്കുന്നത്. ഒരു യുവ നടിയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ചാണത്രെ അവര്‍ പറഞ്ഞത്.

അവള്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാവില്ലെന്ന്...

അവള്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാവില്ലെന്ന്...

അവള്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാവില്ല എന്ന് ദിലീപ് പറഞ്ഞു എന്നാണ് ആരോപണം. തന്നെ പറ്റിക്കാമെന്നാണ് കരുതിയതെങ്കില്‍ ഈ ദിലീപ് ആരാണ് എന്നറിയും എന്നും വെല്ലുവിളി മുഴക്കിയത്രെ.

ലോഹിത ദാസ് കൊണ്ടുവന്ന നായിക

ലോഹിത ദാസ് കൊണ്ടുവന്ന നായിക

ലോഹിത ദാസ് സിനിമയിലേക്ക് കൊണ്ടുവന്ന നായികയെ കുറിച്ചാണ് ഇവര്‍ പറയുന്നത്. ആരാണ് ആ നായിക എന്ന വ്യക്തമാക്കുന്ന വിവരങ്ങളെല്ലാം തുടര്‍ന്ന് നല്‍കുന്നും ഉണ്ട്.

കാരണം?

കാരണം?

എന്തുകൊണ്ടാണ് അങ്ങനെ പറയാന്‍ കാരണം എന്ന് പല്ലിശ്ശേരി ചോദിച്ചത്രെ. അപ്പോള്‍ പറഞ്ഞ കാരണം കേട്ടാല്‍ ആരായാലും അമ്പരക്കും. കാരണം, ദിലീപിനെതിരെ അത്തരം ഒരു ആരോപണം ആദ്യമായിട്ടാണ്

കാസ്റ്റിങ് കൗച്ചിന് തുല്യം

കാസ്റ്റിങ് കൗച്ചിന് തുല്യം

കാസ്റ്റിങ് കൗച്ചിന് തുല്യമായ ആരോപണങ്ങളാണ് പിന്നീട് ദിലീപിനെതിരെ ഉന്നയിക്കുന്നത്. നാല് വര്‍ഷം മുമ്പ് നടന്ന അമേരിക്കന്‍ ഷോയ്ക്കിടെ ആയിരുന്നത്രെ ഇതെല്ലാം നടന്നത്. തങ്ങള്‍ ഇതിനെല്ലാം സാക്ഷികളാണ് എന്ന് അമേരിക്കന്‍ മലയാളികള്‍ പല്ലിശ്ശേരിയോട് പറഞ്ഞത്രെ.

ആര് വിശ്വസിക്കും?

ആര് വിശ്വസിക്കും?

ദിലീപിനെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒന്ന് ആദ്യമായാണ്. കടുത്ത ശത്രുക്കള്‍ പോലും ഇത്തരം ഒന്ന് ദിലീപിനെതിരെ ഉന്നയിച്ചിട്ടില്ല എന്നതും ഓര്‍ക്കണം.

നടിയുടെ സഹോദരി

നടിയുടെ സഹോദരി

അന്ന് ആ ഷോയുടെ ഭാഗമല്ലാതിരുന്നിട്ട് പോലും ദിലീപ് അവിടെ എത്തിയത് ഇങ്ങനെ ഒരു ഉദ്ദേശത്തോടെ ആയിരുന്നു എന്നാണ് ആരോപണം. എന്നാല്‍ നടിയ്‌കൊപ്പം സഹോദരി കൂടി ഉണ്ടായിരുന്നുവെന്നും ഫോണ്‍ വിളിച്ചപ്പോള്‍ അവരാണ് എടുത്തത് എന്നും പറയുന്നു. ആ ശ്രമം അവര്‍ ആദ്യമെ തകര്‍ത്തത്രെ.

അത് നടക്കാതിരുന്നപ്പോള്‍

അത് നടക്കാതിരുന്നപ്പോള്‍

'കൊച്ചി രാജാവ്' എന്ന വാക്കാണ് ഇവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നത്. കൊച്ചി രാജാവ് പ്രസാദിച്ചാല്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്നൊക്കെ പറഞ്ഞത്രെ. എന്നാല്‍ അങ്ങനെയൊരു നേട്ടം വേണ്ടെന്നായിരുന്നത്രെ നടിയുടെ സഹോദരിയുടെ മറുപടി. ഇങ്ങനെയൊക്കെ ആയപ്പോള്‍ ആണ് മദ്യപാന സദസ്സിലേക്ക് ദിലീപ് എത്തിയത് എന്നൊക്കെയാണ് പറയുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി

കഴിഞ്ഞ നാല് വര്‍ഷമായി

കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ അഭിനയിച്ച നടിമാരെ കുറിച്ച് അന്വേഷിച്ചു എന്നും അതില്‍ ഈ നടി ഉണ്ടായിരുന്നില്ല എന്ന് കൂടി പല്ലിശ്ശേരി പറയുന്നുണ്ട്. കൊച്ചി രാജാവ് നടിയെ ഒറ്റപ്പെടുത്തുകയായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നു.

നടി പറഞ്ഞിട്ടില്ല

നടി പറഞ്ഞിട്ടില്ല

എന്തായാലും ആ നടി ഇതുവരെ ഇത്തരം ഒരു പരാതി ഉന്നയിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നടി പറഞ്ഞതുപോലെ ഒരു ചെറിയ ആക്ഷേപം പോലും ഉന്നയിച്ചിട്ടും ഇല്ല. ആ നടിയുടെ പ്രതികരണവും പല്ലിശ്ശേരി ചോദിച്ചിട്ടില്ല.

ഉണ്ടയില്ലാ വെടികള്‍

ഉണ്ടയില്ലാ വെടികള്‍

ദിലീപിനെതിരെ പല്ലിശ്ശേരി ഉന്നയിച്ച ആരോപണങ്ങളില്‍ പലതും ഉണ്ടയില്ലാ വെടികള്‍ ആയിരുന്നു. അവര്‍ പറഞ്ഞു, മറ്റ് ചിലര്‍ പറയുന്നത് കേട്ടൂ... തുടങ്ങിയ രീതിയിലാണ് പല വാര്‍ത്തകളും. ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഒന്ന് പോലും പല്ലിശ്ശേരി ഇതുവരെ പുറത്ത് വിട്ടിട്ടും ഇല്ല.

English summary
Pallissery says about one more actress, who washed out from Malayalam Cinema.
Please Wait while comments are loading...