കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിവാസലില്‍ കുത്തേറ്റ്‌ മരിച്ച രേഷ്‌മക്ക്‌ കോവിഡ്‌ പോസിറ്റീവ്‌; തുടര്‍നടപടികള്‍ വൈകുന്നു

Google Oneindia Malayalam News

ഇടുക്കി: പളളിവാസലില്‍ കുത്തേറ്റ്‌ മരിച്ച പ്ലസ്‌ടു വിദ്യാര്‍ഥിനി കോവിഡ്‌ പോസിറ്റീവ്‌ ആയതിനാല്‍ തുടര്‍ നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം പള്ളിവാസല്‍ പവര്‍ഹൗസിന്‌ സമീപം കുത്തേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തിയ രേഷ്‌മക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. കോവിഡ്‌ സ്ഥിരീകരിച്ചതിനാല്‍ വിശദ്ദമായ മൃതദേഹ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകും.

അതിനിടെ, സംഭവത്തിന്‌ ശേഷം കാണാതായ രേഷ്‌മയുടെ ബന്ധു അരുണിനായി പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി.കുട്ടിയെ അവസാനമായി കണ്ടത്‌ ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ്‌. ഇരുവരും ഒരുമിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട്‌ 4.45ഓടെ രേഷ്‌മ സ്‌കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നു പോകുന്നതാണ്‌ ദൃശ്യങ്ങളില്‍ കണ്ടത്‌.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

murder

അടുത്ത ബന്ധുക്കളായിരുന്ന രേഷ്‌മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇത്‌ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന്‌ അരുണിന്റെ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്‌. രേഷ്‌മയെ കൊലപ്പെടുത്തി ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്‌നാട്ടിലേക്ക്‌ നാടുവിട്ടതാണെന്നും അല്ലേങ്കില്‍ ആത്മഹത്യ ചെയ്‌തിരിക്കാമെന്നുമാണ്‌ പോലിസിന്റെ പ്രാധമിക നിഗമനം. ഈ രീതിക്കാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌.
ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ രേഷ്‌മയെ വെള്ളിയാഴ്‌ച്ച വൈകിട്ട്‌ മുതലാണ്‌ കാണാതാവുന്നത്‌. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ്‌ രേഷ്‌മയെ പള്ളിവാസല്‍ പവര്‍ഹൗസിന്‌ സമീപം കുത്തേറ്റ്‌ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌.

English summary
pallivasal Reshma murder; Reshma conformed covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X