കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ ഇറക്കുമതി; കരുണാകരന്‍ സര്‍ക്കാരിനെതിരെ ജിജി തോംസണ്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. 15000 ടണ്‍ പാമൊലിന്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ശരിയായ നടപടിയിലിലൂടെ അല്ലെന്ന് താന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നതായി അന്ന് സിവില്‍ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസണ്‍ പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിനാണ് 25 വര്‍ഷമായി ഗൂഢാലോചന കുറ്റം ചുമന്ന് നടക്കുന്നത്. താന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാക്കാന്‍ മാത്രമേ സാധിക്കൂ. വിയോജനക്കുറിപ്പ് എഴുതിയിട്ടുകൂടി ഇത്തരത്തില്‍ കേസില്‍ പ്രതിയാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.

jijithomson

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രമേ കഴിയൂ. മന്ത്രിസഭ അക്കാര്യം പരിഗണിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ഇത്തരത്തിലുള്ള കേസുകള്‍ ഭയന്ന് പലരും ജോലി രാജിവെക്കുന്ന സാഹചര്യം കൂടിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, രാജിവെക്കുകയല്ല ശരിയായ മാര്‍ഗം. വികസനപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയാണ് വേണ്ടതെന്ന് ജിജി തോംസണ്‍ പറഞ്ഞു.

1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണു മലേഷ്യയിലെ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ടെന്‍ഡര്‍ കൂടാതെ പാമോയില്‍ ഇറക്കുമതി ചെയ്തത്. ഈ ഇടപാടില്‍ സംസ്ഥാനത്തിനു 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് വിജലന്‍സ് പിന്നീട് കണ്ടെത്തി. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

English summary
Palmoil case; jiji thomson against Karunakaran govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X