പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംഭവത്തില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
അഴിമതിക്കേസ് പിന്‍വലിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നതിലൂടെ പ്രതികളെ സഹായിക്കുന്ന രീതിയാകുമെന്നും കോടതി വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള വ്യക്തമായ കാരണങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടവരില്‍ ചില പ്രതികള്‍ മരിച്ചുവെന്ന കാരണങ്ങള്‍ കൊണ്ട് കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്‍വലിക്കുന്നത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ വിഎസ് രംഗത്തുവന്നിരുന്നു.
വിഎസിനും വി.എസ് സുനില്‍കുമാറിനും ജനപക്ഷത്തുനിന്ന് പ്രശ്നത്തില്‍ ഇടപ്പെടാമെന്നും കോടതി വ്യക്തമാക്കി. 1993ലാണ് എ ജി മലേഷ്യയില്‍ നിന്നുള്ള പാമോലിന്‍ ഇറക്കുമതി മൂലം സര്‍ക്കാരിന് നഷ്ടമുണ്ടായതെന്ന് കണ്ടെത്തിയത്. പിന്നീട് കേരള രാഷ്ട്രീയത്തില്‍ ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications