കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കും, പക്ഷേ വിഎസിന്റെ ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ കോടതിയുടെ പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്ക് മേല്‍ ഒരു വാള്‍ പോലെ തൂങ്ങി നില്‍ക്കും എന്ന് ഉറപ്പായി.

പാമോലിന്‍ കേസില്‍ വിചാരണക്കിടെ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിജിലന്‍സ് കോടതി അതിന് തടയിടുകയായിരുന്നു.

VS Achuthanadan

പാമോലിന്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയ ലാഭത്തിനായി ഇടപെടുന്നു എന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു വിഎസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിജിലന്‍സ് കോടതി എതിര്‍ത്തത് വലിയ വാര്‍ത്ത ആയിരുന്നു. പിന്നീട് ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരട്ടേ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.

കേസില്‍ തെളിവുകളുടെ ലഭിക്കുകയും, ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കുകയും ചെയ്താല്‍ ഹൈക്കോടതി മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ ലാഭമല്ല തന്റെ ലക്ഷ്യമെന്ന് വിഎസ് ഹര്‍ജിയില്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീം കോടി തന്നെ അനുവദിച്ചിട്ടുണ്ടെന്നും തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Palmolein Case: Supreme Court rejected VS Achuthanandan's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X