Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീഫ് സെക്രട്ടറിയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താന്‍ കോടതിയുടെ അനുമതി

ദില്ലി: കേരളത്തിന്റെ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീം കോടതി. വിവാദമായ പാമോലിന്‍ കേസിലാണ് ജിജി തോണ്‍സണെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Jiji Thomson

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ജിജി തോംസണ്‍ വാദിച്ചത്. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. കോടതിയുടെ ഉത്തരവ് പഠിച്ചതിന് ശേഷം പ്രതികരക്കാമെന്നാണ് ജിജി തോംസണ്‍ പറഞ്ഞത്.

പാമോലിന്‍ കേസില്‍ കുറ്റാരോപിതനായ ജിജി തോംസണെ കേരള ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ നേരത്തേ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും പാമോലിന്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+