ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്; വെളിപ്പെടുത്തി പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി-സിപിഎം ബന്ധം ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്ലാമി നേരത്തെ ഇടതു മുന്നണിക്ക് വോട്ട് തന്നിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
സഖ്യവും ധാരണയുമൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി സിപിഎം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭ, ലോക്‌സഭ തിരഞ്ഞടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി ഇടത് മുന്നണിക്ക് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി വോട്ട് കൊണ്ട് പല പഞ്ചായത്തുകളും ഇടതുമുന്നണിക്ക് സഹായകരമായിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമി വോട്ട് കൊണ്ട് പല പഞ്ചായത്തുകളും ഇടതുമുന്നണിക്ക് പണ്ട് കിട്ടിയിട്ടുണ്ട്. അക്കാലത്തെ കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിലപാട് കൊണ്ടും അന്തര്‍ ദേശീയ രാഷ്ട്രീയ വിഷങ്ങളില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടും പരിഗണിച്ചാണ് അന്ന് ജമാഅത്തെ ഇസ്ലാമി ഇടതുമുന്നണിക്ക് വോട്ട് ചെയ്‌തിരുന്നത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ജമാഅത്തെ ഇസ്ലാമി നിലപാട് മാറ്റി. ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി പകരുന്നതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
Recommended Video
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?


Click it and Unblock the Notifications