കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു കോളേജിലെ സമരം അവസാനിച്ചു,ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍;പക്ഷേ ഒന്നാം പ്രതി കൃഷ്ണദാസ് എവിടെ?

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ കോളേജിന്റെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും ധാരണയായി.

Google Oneindia Malayalam News

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. കളക്ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റു ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ പോലുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇനി പിഴ ഈടാക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. നെഹ്‌റു കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ കോളേജിന്റെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും ധാരണയായി. പകരം മാനേജ്‌മെന്റ് ട്രസ്റ്റി കൃഷ്ണകുമാറിനായിരിക്കും ചുമതല.

nehrucollege

കോളേജില്‍ സ്റ്റുഡന്റ്‌സ് യൂണിയന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. യൂണിയന്‍ രൂപീകരിക്കുന്നത് വരെ 15 വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റുഡന്റ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും. അടിയന്തിരമായി പിടിഎ കമ്മിറ്റിയും, സ്റ്റൂഡന്റ്‌സ് ഗ്രീവന്‍സ് സെല്ലും രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം നടന്ന സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോളേജ് അടച്ചിട്ടിരിക്കുകയാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്ന് ഫെബ്രുവരി 17 വെള്ളിയാഴ്ച മുതല്‍ കോളേജ് തുറന്ന് ക്ലാസുകള്‍ ആരംഭിക്കും. മുടങ്ങിയ അധ്യയന ദിവസങ്ങള്‍ക്ക് പകരം ശനി,ഞായര്‍ ദിവസങ്ങളില്‍ ക്ലാസെടുക്കാനും തീരുമാനിച്ചു. അതേസമയം, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

English summary
Students Strike called off in Pampady nehru college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X