എറണാകുളത്ത് വീടുകളില്‍ ലഘുലേഘ വിതരണം...18 പേര്‍ കസ്റ്റഡിയില്‍!!
ഗ്ലോബല്‍ ഇസ്ലാമിക് മിഷനെന്ന സംഘടനയുടെ പേരിലാണ് ലഘുലേഖ വിതരണം
ആലുവ: എറണാകുളത്തു വീടുകളില്‍ കയറി ലഘുലേഖ വിതരരണം ചെയ്തതിനെ തുടര്‍ന്നു 18 പേരെ കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പറവൂര്‍ വടക്കേക്കരയില്‍ നിന്ന് 18 പേരെ പിടികൂടിയത്. ഗ്ലോബല്‍ ഇസ്ലാമിക് മിഷനെന്ന സംഘടനയുടെ പേരിലാണ് ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്.

കസ്റ്റഡിയിലുള്ളവരെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസ് ഉദ്യോസ്ഥര്‍ ചോദ്യം ചെയ്യലിനായി വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി. ലഘുലേഖകള്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്.

മതവിദ്വേഷം വളര്‍ത്തുന്നതാണ് ലഘുലേഖയിലെ ഉള്ളടക്കമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ് 15നു കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖകള്‍ ചിലര്‍ വിതരണം ചെയ്തിരുന്നതായി പോലീസിന് സൂചന ലഭിച്ചു.












Click it and Unblock the Notifications