പാംപോര്‍ ഭീകരാക്രമണത്തില്‍ മലയാളി ജവാനും വീരമൃത്യുവരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ജവാനും. സിആര്‍പിഎഫില്‍ സബ് ഇന്‍സ്പെക്ടര്‍ ആയ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യു വരിച്ചത്.
സിആര്‍പിഎഫ് 161-ാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു ജയചന്ദ്രന്. പാംപോറില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം വൈകീട്ടാണ് തീവ്രവാദി ആക്രമണം ഉണ്ടായത്.

എട്ട് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ഭീകരെ സൈന്യം വധിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. പരിശീലനത്തിന് ശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ വാഹനങ്ങള്‍ക്ക് നേര്‍ക്ക് നാല് ഭീകരര്‍ നിറയൊഴിയ്ക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട രണ്ട് തീവ്രവാദികള്ക്കായുളള തിരച്ചില്‍ പുരോഗമിയ്ക്കുകയാണ്.
ഒരു മാസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. 21 ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications