തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍
മലപ്പുറം: തന്റെപേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്നതായി ചിത്രീകരിച്ച് തന്റെപേരില്‍ ഒരു വ്യാജപോസ്റ്റ് പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നതായും ഇതു നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണമെന്നുമാണ് തന്റെ പേരില്‍ വ്യാജ പ്രസ്താവനയുണ്ടാക്കിയിരിക്കുന്നത്.
ഇതില്‍ ആരും വഞ്ചിതരാവരുത്. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആയതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും നാടിന്റെയും സമൂഹത്തിന്റേയും പരസ്പര സൗഹാര്‍ദ്ധവും സ്നേഹവും മൈത്രിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അതേ സമയം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജി ഡി.ജി.പിക്ക് പരാതി നല്കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കുഞ്ഞാലിക്കുട്ടി എം.പി ടെലിഫോണില്‍ സംസാരിക്കുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളിലെ പ്രഭാത ഗീതത്തിനെതിരെ ഹൈദരലി തങ്ങളുടെ ചിത്രമുള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വ്യാപകമായത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശം വെച്ചുള്ള പ്രചാരണം തടയണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും മലപ്പുറം ഡിവൈ.എസ്.പിക്കും കൈമാറിയിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications