• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

  • By നാസർ

മലപ്പുറം: തന്റെപേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്നതായി ചിത്രീകരിച്ച് തന്റെപേരില്‍ ഒരു വ്യാജപോസ്റ്റ് പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നതായും ഇതു നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണമെന്നുമാണ് തന്റെ പേരില്‍ വ്യാജ പ്രസ്താവനയുണ്ടാക്കിയിരിക്കുന്നത്.

ആര്‍ജെ രാജേഷിന്‍റെ കൊലപതാകം: ക്വട്ടേഷന്‍ സംഘം എത്തിയത് ഖത്തറില്‍ നിന്ന്

ഇതില്‍ ആരും വഞ്ചിതരാവരുത്. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആയതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും നാടിന്റെയും സമൂഹത്തിന്റേയും പരസ്പര സൗഹാര്‍ദ്ധവും സ്നേഹവും മൈത്രിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അതേ സമയം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജി ഡി.ജി.പിക്ക് പരാതി നല്‍കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കുഞ്ഞാലിക്കുട്ടി എം.പി ടെലിഫോണില്‍ സംസാരിക്കുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളിലെ പ്രഭാത ഗീതത്തിനെതിരെ ഹൈദരലി തങ്ങളുടെ ചിത്രമുള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വ്യാപകമായത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശം വെച്ചുള്ള പ്രചാരണം തടയണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും മലപ്പുറം ഡിവൈ.എസ്.പിക്കും കൈമാറിയിട്ടുണ്ട്.

മതമില്ലാത്ത കുഞ്ഞുങ്ങൾ; ഔദ്യോഗിക രേഖകൾ വിദ്യാഭ്യാസ മന്ത്രി ദുരുപയോഗം ചെയ്തു ; കെപിഎ മജീദ്

പ്രിന്‍സിപ്പലിന് ആദരാഞ്ജലി മാത്രം പോരായിരുന്നു.. അവഹേളനങ്ങള്‍ കുറഞ്ഞുപോയെങ്കിലേ ഉളളൂവെന്ന് എസ്എഫ്ഐ

English summary
panakad haidarali thangal refuses fraud staement on his name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more