പാണക്കാട് കുടുംബവും വെട്ടിലായി! കൊടുവള്ളിയിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് മുനവ്വറലി ശിഹാബ് തങ്ങള്‍

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ കാരാട്ട് ഫൈസല്‍, ഷഹബാസ് എന്നിവര്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

ട്രക്കില്‍ നിന്നും ചാടിയിറങ്ങി, മുഴക്കിയത് അല്ലാഹു അക്ബറെന്ന്! അമേരിക്കയും ഭയന്നു തുടങ്ങി...

കാരാട്ട് ഫൈസലും ഷഹബാസും ചേര്‍ന്ന് തുടങ്ങിയ സ്വര്‍ണക്കട ഉദ്ഘാടനം ചെയ്തത് മുനവ്വറലി തങ്ങളാണ്. ഉദ്ഘാടന ചടങ്ങില്‍ ഇരുവരും മുനവ്വറലി തങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്വര്‍ണക്കട...

സ്വര്‍ണക്കട...

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ ഷഹബാസും, കാരാട്ട് ഫൈസലും ചേര്‍ന്ന് തുടങ്ങിയ കൊടുവള്ളിയിലെ സ്വര്‍ണക്കട പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

തങ്ങളോടൊപ്പം...

തങ്ങളോടൊപ്പം...

ഉദ്ഘാടന ചടങ്ങിനിടെ ഇരുവരും പാണക്കാട് മുനവ്വറലി തങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

എല്‍ഡിഎഫ് എംഎല്‍എമാര്‍...

എല്‍ഡിഎഫ് എംഎല്‍എമാര്‍...

ഇടത് എംഎല്‍എമാരായ പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അബുലൈസ് നില്‍ക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്.

യുഡിഎഫ് നേതാക്കള്‍...

യുഡിഎഫ് നേതാക്കള്‍...

ഇതിനു പിന്നാലെയാണ് പ്രതികള്‍ യുഡിഎഫ് നേതാക്കളായ ടി സിദ്ദീഖ്, പികെ ഫിറോസ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

കൊഫെപോസ

കൊഫെപോസ

കൊഫെപോസ പ്രകാരം അറസ്റ്റ് വാറന്റുള്ള അബുലൈസ് അടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നതിന് തെളിവാണ് ഈ ചിത്രങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
panakad munavarali thangal's photo with gold smugglers.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്