കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ ശാക്തീകരണമുണ്ടാക്കുക ലക്ഷ്യം: പാണക്കാട് ഹൈദരലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ അഞ്ചാമത് ഓഫ് കാമ്പസിന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വഡോളിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. വാഴ്‌സിറ്റി വിലക്കു വാങ്ങിയ രണ്ടേക്കര്‍ സഥലത്താണ് പുതിയ കാമ്പസ് ആരംഭിക്കുന്നത്. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ ശാക്തീകരണമുണ്ടാക്കുകയും അതുവഴി മത-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ അവരെ പ്രബുദ്ധമാക്കുകയുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കുന്നതിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു. കാമ്പസ് ശിലാസ്ഥാപന ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കിയാത്മക ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വ്യാപ്തരാകുന്ന തലമുറയെ നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. മതേതരമൂല്യവും സൗഹാര്‍ദ്ദാന്തരീക്ഷവും നിലനില്‍ക്കണമെന്ന ബോധ്യമുള്ള സമൂഹമാണ് വളര്‍ന്നവരേണ്ടത്. ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവാസ്ഥക്ക് പരിഹാരം അവരെ വിദ്യകൊണ്ട് പ്രബുദ്ധമാക്കലാണെന്നും അതിനായി ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മോഡല്‍ രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു.

campus

ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ അഞ്ചാമത് ഓഫ്കാമ്പസിന് മഹാരാഷ്ട്രയിലെ ഭീവണ്ടിക്കടുത്ത് വഡോളിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുന്നു

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ, യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ബഷീര്‍ സാഹിബ് വടകര, നിസാര്‍ സാഹിബ് ആയഞ്ചേരി, നവാസ് കെ.പി വടകര, ബിഷാറത് ഖാന്‍ അലഹാബാദ്, ഡോ. അസ്ലം ജംഷദ്പൂരി, വി.സി.പി ബാവ ഹാജി ചിറമംഗലം, ശറഫുദ്ദീന്‍ ചിറമംഗലം, മുക്കോല അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അലി ഹാശിമി ഹുദവി ഭീവണ്ടി സ്വാഗതവും നാസര്‍ വെള്ളില നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പുര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ഭീവണ്ടിയിലെ പ്രതിനിധികളും സംബന്ധിച്ചു. ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂര്‍, ആസാമിലെ ബൈശ, ഉത്തര കര്‍ണാടകയിലെ ഹാംഗല്‍ എന്നിവിടങ്ങളില്‍ ഓഫ് കാമ്പസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

മോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടുംമോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടും

English summary
Panakkad Haiderali Thangal about muslim education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X