കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരലി തങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല; മുസ്ലിം ലീഗില്‍ സമ്മിശ്ര പ്രതികരണം, ജലീലിന്റെ ലക്ഷ്യം?

Google Oneindia Malayalam News

മലപ്പുറം: ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വെള്ളിയാഴ്ച ഹാജരാകില്ല. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം കീമോ കഴിഞ്ഞ് കോഴിക്കോട്ടെ ആശുപത്രിയില്‍ വിശ്രമത്തിലാണ്. അതുകൊണ്ടുതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജാരാന്‍ സാധിക്കുന്ന ആരോഗ്യ അവസ്ഥയിലല്ല അദ്ദേഹം. പകരം പ്രതിനിധിയെ അയക്കണോ അഭിഭാഷകര്‍ മുഖേന നീങ്ങണമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് നേതൃത്വം വൈകാതെ തീരുമാനമെടുക്കും. ഫിനാന്‍സ് മാനേജറായ എ സമീര്‍ ഹാജരായേക്കുമെന്നാണ് ഒരു വിവരം. അല്ലെങ്കില്‍ നിലവിലെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിക്കും. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകണം എന്നാണ് ഇഡി നോട്ടീസ്.

 കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!! കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!!

അതേസമയം, കെടി ജലീല്‍ എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്ന് ഒരു വിഭാഗം മുസ്ലിം ലീഗുകാര്‍ കരുതുന്നു. എന്നാല്‍ ഹൈദരലി തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടാക്കിയതില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിപ്രായമുള്ളവരും ലീഗിലുണ്ട്. ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി പികെ കുഞ്ഞാലിക്കുട്ടിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ് എന്ന് അദ്ദേഹം പറയുന്നു. ചന്ദ്രികയിലെ ഫിനാന്‍സ് മാനേജര്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണെന്നും മുഈനലി പറയുന്നു. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

h

നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ചേരുമെന്ന മാധ്യമ വാര്‍ത്തകള്‍ നേതൃത്വം നിഷേധിച്ചു. ഉന്നതാധികാരി സമിതി അംഗങ്ങള്‍ ദില്ലിയിലും തിരുവനന്തപുരത്തുമാണ്. മാത്രമല്ല, ഹൈദരലി തങ്ങള്‍ ആശുപത്രിയിലും. ഈ സാഹചര്യത്തില്‍ ഒരിക്കലും ഉന്നതാധികാര സമിതി ചേരില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ചന്ദ്രികയില്‍ മാനേജിങ് എഡിറ്ററായി മുന്‍ എംഎല്‍എ അഡ്വ. എം ഉമ്മര്‍ ചുമതലയേറ്റതും നിലവിലെ വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നും മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ ചില വിവരങ്ങള്‍ അറിയാന്‍ ഹൈദരലി തങ്ങളെ ആദ്യം കണ്ടത്. അതിന് ശേഷം മറ്റൊരു തവണയും അവര്‍ എത്തി. ഇപ്പോള്‍ മൂന്നാം തവണയാണ് വിളിപ്പിക്കുന്നത്. ഇപ്പോള്‍ ജലീല്‍ വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്നും ലീഗ് നേതാക്കള്‍ പ്രതികരിക്കുന്നു.

നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്

കെടി ജലീല്‍ ഇന്ന് ഹൈദരലി തങ്ങള്‍ക്കെതിരെ അല്‍പ്പം മയപ്പെടുത്തിയാണ് പ്രതികരിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഹൈദരലി തങ്ങളെയും പാണക്കാട് കുടുംബത്തെയും മറയാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ കുഞ്ഞാലിക്കുട്ടി നേടിയെടുക്കുകയാണ് എന്നാണ് ജലീലിന്റെ ആരോപണം. മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ ഗള്‍ഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ പിരിച്ച പണം മുക്കി എന്ന ആരോപണവും കെടി ജലീല്‍ ഉന്നയിക്കുന്നു. ഈ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സാധാരണ ഇത്തരം ആരോപണങ്ങള്‍ ജലീലിന്റെ ഭാഗത്ത് നിന്ന് ഉയരുമ്പോള്‍ പ്രതികരിക്കാറുള്ള യൂത്ത് ലീഗിന്റെയും മറ്റും നേതാക്കള്‍ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.

ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന്‍ നടന്‍ സാം സബിന്‍

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

English summary
Panakkad Hyderali Shihab Thangal will not be appear before ED on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X