കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ കുഞ്ഞാലിക്കുട്ടി വെട്ടില്‍; എതിര്‍ത്ത് പാണക്കാട് കുടുംബാംഗം, എല്ലാവരും ദുഃഖിതര്‍ എന്ന് തങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഒരുങ്ങുന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് കുരുക്ക്. തീരുമാനം പുനഃപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങള്‍ കുടുംബാംഗം രംഗത്തുവന്നു. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി തങ്ങളാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതിമാണെന്ന് അദ്ദേഹം പറഞ്ഞു.

p

നേതാക്കളും അണികളും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയാന്‍ സാധിക്കാത്ത വിധത്തില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. തീരുമാനം പുനഃപ്പരിശോധിക്കണം. എല്ലാവര്‍ക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗ് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മികച്ച പ്രകടനം ആറ് മാസത്തിനകം കാഴ്ചവയ്ക്കാന്‍ സാധിക്കും. ഈ ഘട്ടത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും ദുഃഖിതരാണെന്നും മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പറയുന്നു. ഇടതുപക്ഷവും ബിജെപിയും കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ മുസ്ലിം ലീഗില്‍ നിന്ന് ആദ്യമായിട്ടാണ് പരസ്യമായ എതിര്‍പ്പ് ഉയരുന്നത്. ഇത് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധിക്ക് ഇടയാക്കും.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

ബുധനാഴ്ച ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് അഭിപ്രായം ഉയര്‍ന്നത്. എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും തീരുമാനിച്ചു. നേരത്തെ ഇത് സംബന്ധിച്ച് സൂചനകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചത് ഇന്നലെയായിരുന്നു. അനവാശ്യമായി തിരഞ്ഞെടുപ്പ് സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതിപക്ഷ നേതാക്കളാണ് ഇതിനെതിരെ രംഗത്തുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കേരളത്തില്‍ തന്നെ വേണം എന്നാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും പറയുന്നത്.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
Panakkad Moeen Ali Shihab Thangal Criticized PK Kunjalikkutty decision to resign Lok Sabha Membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X