കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധാരണ സംഭവങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: അസാധാരണ സംഭവങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, സുപ്രീകോടതി ജഡ്ജിമാരിലെ അനൈക്യം, രാജ്യം അരക്ഷിതാവസ്ഥയിലേക്ക് പോകുന്നതിന്റെ തെളിവാണെന്നും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മഞ്ചേരിയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കഴിഞ്ഞുപോയ ജഡ്ജിമാര്‍ ഭരണകൂടങ്ങളുടെ പാദസേവകരായിരുന്നിട്ടില്ല. എന്നാല്‍ ചില ന്യായാധിപന്‍മാര്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അത്തരത്തിലാണ് രാജ്യത്തെ മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് തടയിടാന്‍ ശക്തമായ മതേതര ബദലിനുമാത്രമേ സാധിക്കുകയുള്ളവെന്നും തങ്ങള്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യ പ്രഭാഷണം നടത്തി.

കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലപാതയായ കനോലി കനാലിന്റെ നവീകരണം കടലാസിലൊതുങ്ങി
മുസ്ലിംങ്ങള്‍ അടക്കമുള്ള ന്യനപക്ഷങ്ങളെ തകര്‍ക്കുന്നതിനുള്ള ചൂണ്ടയിലെ ഇരയാണ് ബി.ജെ.പിക്ക് മുത്തലാഖ് ബില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്‍ രാജ്യസഭ പാസാക്കാതിരിക്കാന്‍ കാരണം മുസ്ലിം ലീഗ് എം.പിമാരുടെ ശക്തമായ ഇടപെടലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയടക്കുമുള്ള മതേതര പാര്‍ട്ടി നേതാക്കളെ ന്യൂനപക്ഷങ്ങള്‍ക്കെതിരാകാനുള്ള ബില്ലിലെ വ്യവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കി നല്‍കി. അവയുടെ അപകടം മറ്റു പാര്‍ട്ടി നേതാക്കളെ ബോധ്യപ്പെടുത്തിയത് ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ബി.ജെ.പിയുടെ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായി തന്നെ പോരാടും. എം.പി വീരേന്ദ്രകുമാറിന്റെ ജനദാദള്‍ യു.ഡി.എഫില്‍ നിന്നും പോയതുകൊണ്ട് യു.ഡി.എഫിന് ഒരു കോട്ടവും വരില്ല.


എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ലഭിക്കുന്ന ഏത് അവസരവും പാഴാക്കില്ലെന്ന് തീരുമാനിച്ച ജനമാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തും. ഭരണം കിട്ടുമ്പോള്‍ യു.ഡി.എഫിലേക്ക് വരികയും, പ്രതിപക്ഷത്തായപ്പോള്‍ എല്‍.ഡി.എഫിലേക്ക് പോവുകയും ചെയ്യുന്നതാണ് ആദര്‍ശമെങ്കില്‍ അത് കേരളത്തില്‍ വിലപോവില്ല. ബി.ജെ.പി വിരോധം പറഞ്ഞാണ് എല്‍.ഡി.എഫിലേക്ക് പോകുന്നത്. സി.പി.എമ്മും, ബി.ജെ.പിയും ജനവിരുദ്ധവും, ന്യൂനപക്ഷവിരുദ്ധതുയും പ്രകടപ്പിക്കുന്നതില്‍ മത്സരിക്കുകയാണ്. ഇവര്‍ക്കൊപ്പമാണ് വീരേന്ദ്രകുമാര്‍ പോകുന്നത്. അത് ആദര്‍ശമല്ല. ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത് യു.ഡി.എഫിനും അതിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനുമുണ്ട്. യു.ഡി.എഫ് തകരുമെന്ന് ആരും ദിവാസ്വപ്നം കാണേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആയറാം ഗായാറാം കളിക്കുന്നവരെ ജനങ്ങള്‍ തന്നെ മൂലയിലേക്ക് വലിച്ചെറിയുമെന്നും, അത്തരക്കാരെ യു.ഡി.എഫിന് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

sadikalithangal

മഞ്ചേരിയില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

മുനിസിപ്പല്‍ പ്രസിഡന്റ് കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ.യു.എ ലത്തീഫ്, കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി, അഷ്റഫ് കോക്കൂര്‍, എം.കെ ഭാവ, എം.എ കാദര്‍, എം.അബ്ദുള്ളക്കുട്ടി, പി.എ റഷീദ്, സി.മുഹമ്മദാലി, സലിം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മായീല്‍ മൂത്തേടം, പി.കെ.സി അബ്ദുറഹിമാന്‍, പി.പി.സഫറുള്ള, കെ.എം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി. അന്‍വര്‍ മുള്ളമ്പാറ, അഡ്വ.എന്‍.സി ഫൈസല്‍, ടി.എം നാസര്‍, വല്ലാഞ്ചിറ മജീദ്, എം.പി.എം ഇബ്രാഹീം കുരിക്കള്‍, എം.പി.എ ഹബീബ് കുരിക്കള്‍, എ.എം മൊയ്തീന്‍, എ.പി മജീദ് മാസ്റ്റര്‍, എം.എ റഷീദ്, വി.അബ്ദു റഹിമാന്‍ ബാപ്പുട്ടി, വല്ലാഞ്ചിറ സക്കീര്‍, സലിം മണ്ണിശ്ശേരി, യൂസുഫ് വല്ലാഞ്ചിറ, കെ.കെ.ബി മുഹമ്മദാലി, അഡ്വ.എ.പില ഇസ്മായീല്‍, ജദീര്‍ മുള്ളമ്പാറ, അഡ്വ.കെ.സി അഷ്റഫ്, അഷ്റഫ് കോക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും സംഘടിപ്പിച്ചിരുന്നു.
English summary
Panakkad Sadiq ali about country's move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X