കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്ക് ലീഗ് പിന്തുണ: ശ്രമം കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് ശിഹാബ് തങ്ങൾ

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടിൽ നടന്ന പരിശോനയ്ക്ക് പിന്നാലെ ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ കെഎം ഷാജിയെ വേട്ടയാടുകയാണെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പാര്‍ട്ടി ഷാജിക്കൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സംസ്ഥാന ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍

 ശ്രദ്ധരിതിരിക്കാൻ

ശ്രദ്ധരിതിരിക്കാൻ

'കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. അതിന് വേണ്ടി ഷാജിയെ ബലിയാടാക്കുന്നു. ഷാജിക്ക് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാവും. തുടക്കം മുതല്‍ തന്നെ ഷാജിക്കൊപ്പമാണ്. സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്.' സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഷാജിയുടെ വീട്ടിൽ വിജിലന്‍സ് റെയ്ഡ് നടത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 വീട്ടിൽ പരിശോധന

വീട്ടിൽ പരിശോധന

നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെ കെ എം ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അമ്പത് ലക്ഷം രൂപ പിടിച്ചെടുത്തത്. കോഴിക്കോട്ടേയും കണ്ണൂരിലേയും വീട്ടില്‍ ഒരേസമയമായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഇതോടെ ലഭിച്ച തെളിവുകള്‍ വെച്ച് കെഎം ഷാജിയെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.

 തെളിവ് നിർണ്ണായകം

തെളിവ് നിർണ്ണായകം

കെ എം ഷാജിയുടെ രണ്ട് വീടുകളിലുമായി നടത്തിയ പരിശോധനയിൽ അമ്പത് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നും വിദേശ കറന്‍സി കണ്ടെടുത്തതിനൊപ്പം, ചില നിര്‍ണായക രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. എംഎല്‍എയായ ശേഷം ഷാജി തുടർച്ചയായി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും 28 തവണ വിദേശയാത്ര നടത്തിയതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്.

 അനധികൃത സ്വത്ത് സമ്പാദനം

അനധികൃത സ്വത്ത് സമ്പാദനം


കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് പരിശോധന രാഷ്രീയ പ്രേരിതമാണെന്ന ആരോപണം മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഉന്നയിച്ചിട്ടുണ്ട്. താൻ ഷാജിയുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് വിജിലൻസ് പരിശോധനയെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഈ വിഷയത്തിൽ കെഎം ഷാജി ഇപ്പോള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനധികൃതമെന്ന് വാദം

അനധികൃതമെന്ന് വാദം

എല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയിരുന്നു. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

English summary
Panakkad Sadique Ali Shihab Thangal and PK Kunjalikkutty supports KM Shaji over Vigilence raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X