കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാണക്കാട് ശിഹാബ് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ ഇനി യുഎഇയിലെ സ്‌കൂള്‍ ലൈബ്രറികളില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പാണക്കാട് ശിഹാബ് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇയിലെ സ്‌കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി 36-മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍വെച്ച് പ്രകാശനം ചെയ്ത ചരിത്ര ഗ്രന്ഥങ്ങളാണ് യു.എ.ഇയിലെ സ്‌കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഡയരക്ടര്‍ അഡ്വ.നജീദിന് നല്‍കി നിര്‍വ്വഹിച്ചു.

കൊണ്ടോട്ടിയില്‍ മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും, ദര്‍ശനവും പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്ന തരത്തിലാണ് മൂന്ന് ഗ്രന്ഥങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. 'ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്' ( അറബിക് ഭാഷയില്‍ ജീവചരിത്രം), 'സ്ലോഗന്‍സ് ഓഫ് ദ സെയ്ജ്'(ഇംഗ്ലീഷ് ഭാഷയിലുള്ള മൊഴിമുത്തുകള്‍), 'സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍'(മലയാളം ചിത്രകഥ) എന്നിവയാണ് മൂന്ന് വ്യത്യസ്ഥ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍.

thangalbooks

സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി പുറത്തിറക്കിയ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇ യിലെ സ്‌കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പിക്കുന്ന പദ്ധതി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഡയരക്ടര്‍ അഡ്വ.നജീദിന് നല്‍കി നിര്‍വ്വഹിക്കുന്നു.

യു.എ.ഇയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ലൈബ്രറികള്‍ മുഖേന ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഡയരക്ടര്‍ അഡ്വ:നജീദ്, പി.കെ.അന്‍വര്‍ നഹ, ചെമ്മുക്കന്‍ യാഹുമോന്‍, പി.എച്ച്.എസ് .തങ്ങള്‍, മഹ്മൂദ് ഹാജി, മുസ്തഫ തിരൂര്‍, മുസ്തഫ വേങ്ങര ,ഇ.ആര്‍.അലി മാസ്റ്റര്‍, വി.കെ.റഷീദ്, ഇ.സാദിഖലി, മുനീര്‍ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Panakkad Shihab Thangal history books in UAE school library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X