ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search

മത്സ്യലഭ്യതക്ക് വേണ്ടി കൂട്ടപ്രാര്‍ഥന നടത്താന്‍ പാണക്കാട് തങ്ങള്‍ കടപ്പുറത്തെത്തി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മലപ്പുറം: മത്സ്യതൊഴിലാളികളെ നേരില്‍ കാണുവാനും മത്സ്യലഭ്യതക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ്‌ഹൈദരലി ശിഹാബ് തങ്ങള്‍ പരപ്പനങ്ങാടി അരയന്‍കടപ്പുറം മഹല്ലിലെ പുത്തന്‍കടപ്പുറത്തെത്തി. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ,ഖതീബ് മദരിസുമാര്‍, കാരണവന്മാര്‍ ,മദ്രസ ഉസ്താദുമാര്‍, ദര്‍സ് വിദ്യാര്‍ത്ഥികള്‍ ,നാട്ടുകാര്‍ എന്നിവരടങ്ങുന്ന വന്‍ ജനാവലി തന്നെ തങ്ങളെ സ്വീകരിച്ചു. പുത്തന്‍കടപ്പുറം ഫിഷ്‌ലാന്റിംഗ് പരിസരത്ത് പ്രതേകം സജ്ജമാക്കിയ സദസ്സില്‍ നടന്ന കൂട്ടു പ്രാര്‍ത്ഥനക്ക് തങ്ങള്‍ നേതൃത്വം നല്‍കി.

    അരയന്‍കടപ്പുറത്തുകാര്‍ക്ക് പാണക്കാട് കുടുംബവുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി വെച്ച പ്രാര്‍ത്ഥനയാണ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് ഹൈദരലി തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്. പി.വി. അബ്ദുല്‍ വഹാബ് എം പി, പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പരപ്പനങ്ങാടി ,പി.കെ.എം.ശഫീഖ് ദാരിമി ചെര്‍ള, പി.പി .എസ് സൈതലവി, കെ.എസ് സൈതലവി,

    news

    പി.പി ഇബ്രാഹിം, വി പി കോയഹാജി, അലി തെക്കേപ്പാട്ട്, പി പി മൊയ്തീന്‍ബാവ, എം എച്ച് മുഹമ്മദ്, സി പി ചെറിയബാവ, പി .എസ് സൈതലവി, ഉമ്മര്‍ ഒട്ടുമ്മല്‍, പി .പി ഹംസ, എ പി മൊയ്തീന്‍കോയ, എ പി ഇബ്രാഹിം, ചാലിയന്‍ ഹുസൈന്‍, എം പി ഹുസൈന്‍, കരണമന്‍ ഇബ്രാഹിംകുട്ടി, യു പി കുഞ്ഞിമുഹമ്മദ്, കെ പി നാസര്‍, അഹ്മദ് ബാഖവി, ഹക്കീം മാഹിരി, നൗഷാദ് ചെട്ടിപ്പടി, മന്‍സൂര്‍ അശ്‌റഫി, അബ്ദുല്‍മജീദ് ദാരിമി, സൈതലവി ഫൈസി, മശ്ഹൂദ് മുസ്ലിയാര്‍, റാജിബ് ഫൈസി, അനസ് യമാനി, കെ പി നൗഷാദ്, പി പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    English summary
    panakkad thangala in mass prayer conducted at beach

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more