Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനായിക്കുളം സിമി രഹസ്യയോഗം: പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച

കൊച്ചി : നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ ( സിമി) സ്വാതന്ത്യ ദിനത്തില്‍ ആലുവയ്ക്ക സമീപം പാനായിക്കുളത്ത് രഹസ്യ യോഗം ചേര്‍ന്ന കേസില്‍ എന്‍ ഐ എ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഈ കേസില്‍ 11 പ്രതികളെ വെറുതെ വിട്ടിരുന്നു. ശിക്ഷയെ കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കുന്ന നടപടി ഇന്ന് പൂര്‍ത്തിയായ ശേഷമാണ് ശിക്ഷ വിധിക്കുക. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.

ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഈരാട്ടുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി എ ഷാദുലി, നടക്കല്‍ പേരകത്തു വീട്ടില്‍ അബ്ദുള്‍ റസാഖ്, ആലുവ കുഞ്ഞുണ്ണിക്കല്‍ വീട്ടില്‍ അന്‍സാര്‍ നദി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാട്ടുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് കുറ്റക്കാരായ കോടതി കണ്ടെത്തിയിരിക്കുന്നത്.

terrorists

ഇവര്‍ക്കെതിരെ നിയവിരുദ്ധ പ്രവര്‍ത്തന നിരോധധന നിയമം, ഗൂഢാലോചന, പൊതുപ്രക്ഷോഭത്തിനുള്ള ആഹ്വാനം, സംഘടിത യോഗം ചേരല്‍, തുടങ്ങിയവയാണ് എന്‍ ഐ എ ചുമത്തിയത്. ഇത് കോടതി ശരിവെക്കുകയും ചെയ്തു. 11 പേരില്‍ പലരും സ്വാതന്ത്യ ദിനാഘോഷമാണെന്ന് തെറ്റിദ്ധരിച്ച് എത്തിയവരെന്നാണ് പ്രതിഭാഗത്തിന്റെ വാദം ഫലത്തില്‍ ശരിവച്ചാണ് കോടതി വിട്ടയച്ചത്.

2006 സ്വാതന്ത്യ ദിനത്തിലാണ് പാനായിക്കുളത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ സിമിയുടെ രഹസ്യ യോഗം നടന്നത്. സ്വാതന്ത്യത്തില്‍ മുസ്ലിംങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ യോഗം നടന്നുവെന്നാണ് എന്‍ ഐ എ കണ്ടെത്തിയത്. യോഗത്തില്‍ 18 പേരാണ് പങ്കെടുത്തത്. പോലിസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ കെ എന്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഈ കേസില്‍ പ്രതിയായ റഷീദ് മൗലവിയെ എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. സ്വാതന്ത്യ ദിനാഘോഷ പരിപാടിയാണെന്ന് കരുതി യോഗത്തില്‍ പങ്കെടുത്തതെന്നമൊഴിയുടെ അടിസ്ഥാനത്തിലാണ് മാപ്പു സാക്ഷിയാക്കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+