പാനായിക്കുളം സിമി ക്യാമ്പ്: രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന് പേര്‍ക്ക് 12 വര്‍ഷവും തടവ്
കൊച്ചി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്നുയെന്ന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് പതിനാല് വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമാണ് തടവുശിക്ഷ.
പിഎ ഷാദുലി, അബ്ദുല്‍ റാസിക് എന്നിവര്‍ക്കാണ് 14 വര്‍ഷം തടവും 60,00 രൂപ പിഴയുമാണ് വിധിച്ചത്. അന്‍സാര്‍ നദ്‌വി, നിസാമുദീന്‍, ഷമാസ് എന്നിവര്‍ക്ക് 12 വര്‍ഷം തടവും 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

സ്വാതന്ത്ര ദിനത്തില്‍ ആലുവയ്ക്കു സമീപം ദേശവിരുദ്ധ സ്വഭാവമുള്ള സിമിയുടെ ക്യാമ്പ് നടത്തി എന്ന കുറ്റത്തിനാണ് അഞ്ച് പ്രതികളെ എന്‍ഐഎ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്ന 11 പ്രതികളെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.
ഗൂഡാലോചന, സംഘംചേരല്‍, രാജ്യദ്രോഹ പ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പിഎ ഷാദുലി, അബ്ദുല്‍ റാസിക് എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്‍സാര്‍ നദ്‌വി, നിസാമുദീന്‍, ഷമാസ് എന്നീ മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഡാലോചനയും യുഎപിഎയും ചുമത്തിയിട്ടുണ്ട്.
മാപ്പുസാക്ഷിയായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2006 ലെ സ്വാതന്ത്ര ദിനത്തില്‍ 'സ്വാതന്ത്ര ദിനത്തില്‍ മുസ്ലീങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗമാണ് രഹസ്യയോഗമാണെന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെതുടര്‍ന്ന് ബിനായിപുരം എസ്‌ഐ കെഎല്‍ രാഗേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications