കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയറ്റര്‍ റിലീസിന് മുമ്പേ സിനിമകള്‍ വീട്ടിലിരുന്ന് കാണാം; പുതു സംരംഭവുമായി പഞ്ചമി മീഡിയ

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമകള്‍ തിയറ്റര്‍ റിലീസിനു മുമ്പെ ഡിജിറ്റലായി കേബിള്‍ ടിവി വഴി വീടുകളിലേക്കെത്തിക്കുന്ന സംരഭവുമായി ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ. കൊച്ചി കേന്ദ്രീകരിച്ചുള്ള സംരംഭം ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഓവര്‍-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് സഹായിക്കും. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്ന വേളയില്‍ ഇത് ചലചിത്ര വ്യവസായത്തിന് ആശ്വാസമാണ്.

p

കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുക. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. ഇതില്‍ 10 ശതമാനം ആളുകള്‍ കണ്ടാല്‍ തന്നെ ഇന്നത്തെ നിലയില്‍ മലയാള സിനിമയ്ക്ക് വന്‍ വിജയമാണ്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സിനിമാ മേഖലയ്ക്ക് തന്നെ ഇത് ഉണര്‍വേകും. അഞ്ചു കോടിയില്‍ താഴെ നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഇതുവഴി ഉറപ്പാക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിനോദ ഉപയോഗ ശൈലിയിലും താല്‍പര്യത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയും ചെറിയ ഡിജിറ്റല്‍ സ്‌ക്രീനുകളും പെട്ടെന്ന് വിനോദ പ്ലാറ്റ്‌ഫോമുകളായി മാറി. തിയറ്റര്‍ റിലീസിന് കാത്തു നില്‍ക്കാതെ തന്നെ ചലചിത്ര നിര്‍മാതാക്കള്‍ ആദ്യ റിലീസിന് തന്നെ ബദല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണിപ്പോള്‍.

പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ 'മൂവി-ഓണ്‍-ഡിമാന്‍ഡ്' ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും (രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ്). ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോ കാണാം.

കാത്തിരുന്നത് ഖത്തര്‍ അമീറിനെ... എത്തിയത് സഹോദരന്‍, കൂടെ രണ്ട് ലോറി ചരക്കും, സംഭവം ഇങ്ങനെകാത്തിരുന്നത് ഖത്തര്‍ അമീറിനെ... എത്തിയത് സഹോദരന്‍, കൂടെ രണ്ട് ലോറി ചരക്കും, സംഭവം ഇങ്ങനെ

പഞ്ചമി മീഡിയന്റ് പ്രൈവറ്റ് ലിമിറ്റഡിന് (പിഎംപിടി) ഡിജിറ്റല്‍ സ്ട്രീമിങിനും കേബിള്‍ നെറ്റ് വര്‍ക്ക് റിലീസിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ, എംഎക്‌സ് പ്ലേയര്‍, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീന്‍, വണ്‍-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ഡെന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ സഹകരണമുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമായ മൊബൈല്‍ ആപ്പ് 'സി ഹോം സിനിമ'യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഷെയിന്‍ നിഗത്തിന്റെ 'വലിയപ്പെരുന്നാള്‍' ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചലചിത്രമാണ്. 'ഗൂഗിള്‍ പ്ലേ സ്റ്റോര്‍' പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

English summary
Panchami Media introduce new platform for Malayalam Movie release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X