Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തോല്‍വിയ്ക്കും മുഖ്യന് തെളിവ് വേണോ?പരാജയം സമ്മതിച്ച് പ്രമുഖ നേതാക്കള്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യുഡിഎഫിന്കനത്ത തിരിച്ചടിയാണ് ഏറ്റത്. മുന്നണിയുടെ സംരക്ഷകനായ മുഖ്യമന്ത്രി പോലും കാര്യമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഇതുവരേയും നടത്തിയിട്ടില്ല. കോണ്‍ഗ്രസിന് ഏറ്റ പരാജയത്തെ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ വിമര്‍ശിച്ചിരുന്നു. ടിഎന്‍ പ്രതാപന്‍ കെഎം മാണി പാലായില്‍ നടത്തിയ പരാമര്‍ശങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

അതേ സമയം തന്നെ പരാജയം സമ്മതിച്ച നേതാക്കളും കോണ്‍ഗ്രസുകാര്‍ക്കിടിയിലുണ്ട്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല ഈ പരാജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാജയ കാരണങ്ങളെപ്പറ്റി പരിശോധിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Oommen Chandy

യുഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു. ജനവിധി അംഗീകരിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഏറ്റ കനത്ത പരാജയത്തെപ്പറ്റി വിശദമായി തന്നെ പരിശോധിയ്ക്കുമെന്നും സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാര്‍ട്ടിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിലയിരുത്തുമെന്നും സുധീരന്‍ പറഞ്ഞു. ത്രിതല തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+