കൊല്ലത്ത് നിലതെറ്റി ആര്‍എസ്പി? നിയമസഭ തിരഞ്ഞെടുപ്പിന് മുന്പ് മടങ്ങി വരുമോ?
കൊല്ലം: സ്വന്തം തട്ടകമായ കൊല്ലത്ത് ആര്‍എസ്പിയ്ക്ക് അടിപതറുന്നുവോ? ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേയ്ക്ക് ചേക്കേറിയ ആര്‍സ്പിയ്ക്ക് തിരിച്ചടി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. കൊല്ലം കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റുകള്‍ പോലും ആര്‍എസ്പിയിക്ക് നഷ്ടമാകുന്നതായാണ് റിപ്പോര്‍ട്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയ്ക്ക് പ്രതീക്ഷിച്ച മേല്‍ക്കൈ ലഭിയ്ക്കില്ലെന്നാണ് ആദ്യഫല സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. നിയമസഭി തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഈ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മു്‌ന്നോടിയായി ആര്‍എസ്പി വീണ്ടും എല്‍ഡിഎഫിലേയ്ക്ക് മടങ്ങി വരുമോ എന്നും കാത്തിരുന്ന് കാണാം. യുഡിഎഫുമായുള്ള സഖ്യം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയെ തളര്‍ത്തുകയാണ്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് പോലും ഇത്തരത്തില്‍ തിരിച്ചടി നേരിട്ടാല്‍ ആര്‍എസ്പിയുടെ രാഷ്ട്രീയ ഭാവി എന്തായിത്തീരുമെന്നത് കണ്ട് തന്നെ അറിയണം.












Click it and Unblock the Notifications