ബൂത്തിലേക്കു പോകുന്ന വഴി ബിജെപി സ്ഥാനാര്‍ഥിയെ കാട്ടു പന്നി ആക്രമിച്ചു
കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി. മൂന്നാം ഘട്ട വോട്ടടുപ്പ് നടക്കുന്ന കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ്(53) കാട്ടു പന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്‌ക്കല്‍ പടിയില്‍ വെച്ച് വൈക്കില്‍ വരുന്ന വഴി വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടു പന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാനപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ് . വോട്ടെടുപ്പ് ഒമ്മര മണിക്കൂര്‍ പിന്നിടുമ്പോള്‍ 7.92 ശതമാനം പോളിങ് രേഖപ്പെടുത്തി. കണ്ണൂര്‍-8.1, കോഴിക്കോട്-7.75, മലപ്പുറം-7.92 എന്നിങ്ങനെയാണ് തിരിച്ചുള്ള പോളിങ് ശതമാനം












Click it and Unblock the Notifications